സെന്റ് ജോർജ്ജ് ഫെറോനാ പള്ളി, മുതലക്കോടം
ഇടുക്കി ജില്ലയിലെ മുതലക്കോടം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിശുദ്ധ ഗിവർഗ്ഗീസിന്റെ നാമധേയത്തിലുള്ള പള്ളിയാണ് സെന്റ് ജോർജ്ജ് ഫെറോനാ പള്ളി. മുത്തപ്പന്റെ പള്ളി എന്നും ഇതറിയപ്പെടുന്നു. [1]
സെന്റ് ജോർജ്ജ് ഫെറോനാ പള്ളി | |
സെന്റ് ജോർജ്ജ് ഫെറോനാ പള്ളി | |
സ്ഥാനം | മുതലക്കോടം, തൊടുപുഴ |
---|---|
രാജ്യം | ഇന്ത്യ |
ചരിത്രം | |
സ്ഥാപിതം | എ.ഡി. |
പ്രത്യേകവിവരണം | |
മറ്റു അളവുകൾ | ചരിത്രം |
ഭരണസമിതി | |
രൂപത | കോതമംഗലം രൂപത |
ജില്ല | ഇടുക്കി |
ചരിത്രം
തിരുത്തുകമുതലക്കോടം പള്ളി എഡി 1312ൽ സ്ഥാപിച്ചതാണെന്നാണു പരമ്പരാഗതമായി പറയുന്നത്. എറണാകുളം അരമനയിൽ നിന്നു 1908ൽ അയച്ച കല്പനയ്ക്കു മറുപടിയായി മുതലക്കോടം വികാരി എഴുതിയ മറുപടിയിൽ പറയുന്നത് സ്ഥാപനവർഷത്തെക്കുറിച്ചു രേഖയില്ലെന്നും പണ്ടാരവകപ്പാട്ടം. പതിഞ്ഞ സ്ഥാലത്താണു പള്ളിയിരിക്കുന്നതുമെന്നാണ്. അതിരൂപതയുടെ 1911ലെ സെൻസസ് അനുസരിച്ച് 210 കുടുംബങ്ങളും 227 പുരുഷന്മാരും 256 സ്ത്രീകളും 12 വയസ്സിൽ കവിയാത്ത ഇരുന്നൂറ്റിയമ്പത്തിയാറ് ആൺകുട്ടികളും ഇരുന്നൂറ്റിയാറ് പെൺകുട്ടികളും ഉണ്ട്. ആകെ 180 കുട്ടികൾ പഠിക്കുന്നുണ്ടെന്നുമുണ്ട്. എ.ഡി 1129ൽ ഞാളൂർകോവിലും എഡി 1229ൽ മുതലക്കോടം പള്ളിയും സ്ഥാപിച്ചുവെന്ന് ഒരു പാരമ്പര്യമുണ്ട്, ഹൈന്ദവരുടെയിടയിൽ .
ഈ പള്ളിയുടെ സ്ഥാപനത്തെ സംബന്ധിച്ചു പരമ്പരാഗതമായി പറഞ്ഞുവരുന്നത് മറ്റത്തിൽ മുത്തി എന്ന പ്രഭ്വി ആണ് ഈ പള്ളി വച്ചതെന്നാണ്. അവർക്ക് പണ്ടകശാല ഉണ്ടായിരുന്നുവെന്നും പണ്ടകശാലയിൽ വ്യാപാരവസ്തുക്കൾ സൂക്ഷിക്കുന്ന വ്യാപാരികളിൽനിന്ന് കപ്പം വാങ്ങിച്ചിരുന്നതുകൊണ്ട് അവരെ കപ്പത്തിയമ്മമാരെന്നു സാധാരമമായി വിളിച്ചിരുന്നുവെന്നും പറയുന്നു. പണ്ടകശാലയുടെ തൊട്ടടുത്താണ് പള്ളിവച്ചത്.
സഭാചരിത്രകാരനായ ബഹുമാനപ്പെട്ട ബർണാർദ് തോമ്മാ 1916ൽ പ്രസിദ്ധീകരിച്ച "മാർതോമ്മാ ക്രിസ്താനികൾ " എന്ന ഗ്രന്ഥത്തിൽ പള്ളിസ്ഥാപനസംബന്ധമായ വിവരങ്ങൾ ചേർത്തിട്ടുണ്ട്[2]