സെന്റ് ജസ്റ്റ ആന്റ് സെന്റ് റൂഫിന

1666ൽ ബാർട്ടലോം എസ്റ്റെബാൻ മുറില്ലോ വരച്ച ഓയിൽ ഓൺ ക്യാൻവാസ് പെയിന്റിംഗ് ആണ് സെന്റ് ജസ്റ്റ ആന്റ് സെന്റ് റൂഫിന. ഇപ്പോൾ സെവില്ലെയിലെ ഫൈൻ ആർട്സ് മ്യൂസിയത്തിൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നു.

Saint Justa and Saint Rufina (c. 1666) by Bartolomé Esteban Murillo

സെവില്ലിലെ കപ്പൂച്ചിൻ കോൺവെന്റിന്റെ പള്ളി അലങ്കരിക്കാൻ വരച്ച ചിത്രങ്ങളിലൊന്നാണ് സെന്റ് ജസ്റ്റ ആന്റ് സെന്റ് റൂഫിന. നൂറ്റാണ്ടുകളിലുടനീളം ഭൂകമ്പങ്ങളിൽ സെവില്ലെ കത്തീഡ്രലിന് വളരെയധികം കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 1504-ലെ ഭൂകമ്പസമയത്ത്, മുമ്പ് പള്ളി മിനാരമായിരുന്ന കത്തീഡ്രലിന്റെ മണി ഗോപുരമായ ജിറാൾഡയെ സംരക്ഷിച്ചത് സഹോദരി സന്യാസിമാരായ ജസ്റ്റയുടെയും റൂഫിനയുടെയും മധ്യസ്ഥതയാണെന്ന് അക്കാലത്ത് പ്രചാരത്തിലുള്ള ഒരു വിശ്വാസം ഉണ്ടായിരുന്നു. പെയിൻറിങ്ങിൽ ജിറാൾഡയുടെ മാതൃക പിടിച്ചിരിക്കുന്ന സഹോദരിമാരെ ചിത്രീകരിച്ചിരിക്കുന്നു. അവർ കത്തീഡ്രലിന്റെ രക്ഷാധികാരികളാണ്. രക്തസാക്ഷിയുടെ ഈന്തപ്പന, മൺപാത്രങ്ങൾ തുടങ്ങിയ പ്രതീകങ്ങൾ നിലത്ത് കിടക്കുന്നു. കാരണം അവർ ഒരു കുശവന്റെ മകളായിരുന്നു.

ഈ ചിത്രത്തിന്റെ ഒരു പകർപ്പ് ഗ്ലാസ്‌ഗോയിലെ പൊള്ളോക്ക് ഹൗസിൽ ഉണ്ട്. [1] മെഡോസ് മ്യൂസിയത്തിൽ മുമ്പ് ഈ രണ്ട് വിശുദ്ധന്മാരെ കാണിക്കുന്ന കലാകാരന്റെ മറ്റൊരു ജോഡി സൃഷ്ടികൾ പാരീസിലെ ഒരു ജൂത കുടുംബത്തിൽ നിന്ന് നാസികൾ മോഷ്ടിച്ചതാണെന്ന് 2016 ൽ തെളിയിക്കപ്പെട്ടിരുന്നു.[2]

അവലംബം തിരുത്തുക