വിശുദ്ധ എലിസബത്ത് പോർച്ചുഗൽ (സുർബറാൻ)

(സെന്റ് എലിസബത്ത് ഓഫ് പോർച്ചുഗൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1630-1635 നും ഇടയിൽ സ്പാനിഷ് ചിത്രകാരൻ ഫ്രാൻസിസ്കോ ഡി സുർബാരൻ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് വിശുദ്ധ എലിസബത്ത് പോർച്ചുഗൽ. അരഗോണിലെ പീറ്റർ മൂന്നാമന്റെ മകൾ [1][2]റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധയായ പോർച്ചുഗലിലെ വിശുദ്ധ എലിസബത്തിൻറെ ചിത്രമാണ് സുർബാരൻ ചിത്രീകരിച്ചിരിക്കുന്നത്. 1818 മുതൽ ഈ ചിത്രം മാഡ്രിഡിലെ പ്രാഡോ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.[3][4]

ആരാഗണിലെ രാജാവായ പേട്രോ മൂന്നാമന്റെ മകളായി 1271-ൽ ജനിച്ച എലിസബത്ത് 1235-ൽ അവർ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട എലിസബത്തിന്റെ തന്നെ ബന്ധുവായിരുന്ന ഹംഗറിയിലെ വിശുദ്ധ എലിസബത്തിന്റെ പേരാണ് എലിസബത്ത് സ്വീകരിച്ചത്‌. പോർച്ചുഗലിലെ ഡിനിസ്‌ രാജാവാണ് എലിസബത്തിനെ വിവാഹം കഴിച്ചത്. ചെറുപ്പത്തിലെ വിവാഹിതയായ എലിസബത്ത് രാജകീയ സൗകര്യങ്ങൾ ഒഴിവാക്കിയുള്ള ജീവിതമാണ് നയിച്ചത്. അധാർമ്മിക ജീവിതം നയിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു രാജാവ്. എലിസബത്തിൽ രാജാവിന് രണ്ടുകുട്ടികൾ ഉണ്ടായിരുന്നു. രാജാവിന്റെ മരണ ശേഷം എലിസബത്ത് വിശുദ്ധ ഫ്രാൻസിസ്‌ അസ്സീസി സ്ഥാപിച്ച മൂന്നാം ഓർഡറിൽ അംഗമായി ചേർന്നു. പിന്നീട് മഠത്തിൽ താമസമാക്കുകയും ആദ്ധ്യാത്മിക പ്രവർത്തനങ്ങളിൽ മുഴുകുകയും ചെയ്തു. പിന്നീട് സ്വന്തമായി ഒരു മഠവും സ്ഥാപിച്ചു. പാവപ്പെട്ടവരെ സേവിച്ച എലിസബത്ത് പതിമൂന്നും പതിനാലും നൂറ്റാണ്ടുകളിൽ യുദ്ധങ്ങൾ ഒഴിവാക്കുന്നതിന്‌ സഹായിച്ചിരുന്നു. 1336-ൽ അന്തരിച്ച എലിസബത്തിനെ 1625-ൽ ഉർബൻ എട്ടാമൻ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.[5].

ചിത്രകാരനെക്കുറിച്ച്

തിരുത്തുക
 
ഫ്രാൻസിസ്കോ സുർബാരൻ

ഫ്രാൻസിസ്കോ സുർബാരൻ ഒരു സ്പാനിഷ് ചിത്രകാരനായിരുന്നു. സന്യാസിമാരെയും കന്യാസ്ത്രീകളെയും രക്തസാക്ഷികളെയും ചിത്രീകരിക്കുന്ന മതചിത്രങ്ങളിലൂടെയും അദ്ദേഹത്തിന്റെ നിശ്ചലജീവിതചിത്രങ്ങളിലൂടെയും അദ്ദേഹം പ്രധാനമായും അറിയപ്പെടുന്നു. ചിയറോസ്ക്യൂറോയുടെ ശക്തമായ യാഥാർത്ഥ്യബോധവും ഉപയോഗിച്ചതിനാലായിരിക്കാം സുർബാരൻ "സ്പാനിഷ് കാരവാജിയോ" എന്ന വിളിപ്പേര് നേടിയത്. കാരവാജിയോയുടെ ചിത്രങ്ങൾ കാണാനുള്ള അവസരം സുർബാറോണിന് ലഭിച്ചിട്ടുണ്ടോ എന്ന് അറിയില്ല, അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ സമാനമായ യാഥാർത്ഥ്യബോധമുള്ള ചിയറോസ്ക്യൂറോയും ടെനെബ്രിസവും ഉൾക്കൊള്ളുന്നുവെന്ന് മാത്രം. ചിത്രകാരൻറെ നൈസർഗ്ഗികമായ രചനകളിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയത് സ്പാനിഷ് ബറോക്ക് ചിത്രകാരനായിരുന്ന ജുവാൻ സാഞ്ചസ് കോട്ടൻ ആയിരുന്നുവെന്ന് ചില കലാ ചരിത്രകാരന്മാർ വിലയിരുത്തുന്നു.[6]

  1. Jeannine Baticle (red.), Zurbarán, The Metropolitan Museum of Art, New York, 1987, p. 251-252
  2. "Book article".
  3. María Dolores Jiménez-Blanco, The Prado Guide, Madrid, 2011, p. 88
  4. "Catalogue entry".
  5. http://www.newadvent.org/cathen/05391a.htm
  6. Gállego and Gudiol 1987, p. 15.