സെന്റം അഡാഗിയ മലബാറിക്ക
ആൽഫബെത്തും ഗ്രാൻഡോണിക്കോ മലബാറിക്കം, സംക്ഷേപവേദാർത്ഥം എന്നീ പുസ്തകങ്ങൾ അച്ചടിച്ച അച്ചുപയോഗിച്ച് 1791-ൽ അച്ചടിച്ച ഒരു മലയാളം-ലത്തീൻ ഗ്രന്ഥം ആണ് സെന്റം അഡാഗിയ മലബാറിക്ക (Centum Adagia Malabarica). ഈ പുസ്തകത്തിൽ നൂറ് മലയാളം ചൊല്ലുകളും (മലയാളലിപിയിൽ) അതിന്റെ ലത്തീൻ പരിഭാഷയും ആണുള്ളത്.[1]പതിനെട്ടാം നൂറ്റാണ്ടിലെ മലയാളഭാഷയുടെ പ്രത്യേകതകളും ലിപിവിന്യാസരീതിയും ഈ ഗ്രന്ഥത്തിൽനിന്നും മനസ്സിലാക്കാം.
പൗളിനോ ബാർത്തലോമിയോ എന്നറിയപ്പെട്ടിരുന്ന പൗളിനോസു പാതിരിയാണ് ഈ പുസ്തകത്തിന്റെ സമ്പാദകൻ. മലയാളത്തിലെ ആദ്യത്തെ പഴഞ്ചൊൽ സമാഹാരമാണിത്. പ്രാചീനകേരളസംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ചില പ്രത്യേകതകൾ കണ്ടെത്താൻ ഇതിലെ പഴഞ്ചൊല്ലുകൾ സഹായിക്കുന്നു.[2]
അവലംബം
തിരുത്തുക- ↑ http://books.google.co.in/books?id=ItpCAAAAcAAJ&pg=PA1&source=gbs_selected_pages&cad=3#v=onepage&q&f=false
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-02. Retrieved 2013-06-11.