സെന്തിപ്പീ
സോക്രട്ടീസിന്റെ ഭാര്യയും, അദ്ദേഹത്തിന്റെ മക്കളായ ലാംപ്രോക്ലസ്, സോഫ്രൊനിസ്കസ്, മെനെക്സ്സെനസ്സ് എന്നിവരുടെ അമ്മയുമായ പുരാതന ഏതൻസുകാരിയാണ് സെന്തിപ്പീ (Xanthippe). (ബി സി 5 അഞ്ചാം ശതകം മുതൽ നാലാം ശതകം വരെ). സോക്രട്ടീസിനെക്കാൾ വളരെ ഇളപ്പമുള്ളവരായിരുന്നു, ഒരുപക്ഷേ സോക്രട്ടീസിനെക്കാൾ, നാല്പതു വയസ്സുവരെ ഇളയതായിരുന്നു എന്നു കരുതുന്നു
പേര്
തിരുത്തുകസെന്തിപ്പീ എന്ന് ഗ്രീക്ക് പദത്തിന്റെ അർത്ഥം "മഞ്ഞക്കുതിര" എന്നാണു്. സാന്തോസ് (xanthos) എന്നാൽ മഞ്ഞ. ഹിപ്പോസ് എന്നാൽ കുതിര. അശ്വാധിഷ്ഠിതമായ നിരവധി ഗ്രീക്ക് പേരുകളിൽ ഒന്നാണിത്. ( ഫിലിപ്പോസ് കുതിരയുടെ കൂട്ടുകാരൻ, ഹിപ്പോക്രാറ്റസ് കുതിരയെ പരിശീലിപ്പിക്കുന്നവൻ). പുരാതന ഗ്രീസിൽ ഈ അശ്വാധിഷ്ഠിത നാമങ്ങൾ കുലീനകുടുംബ പാരമ്പര്യത്തെ സൂചിപ്പിച്ചിരുന്നു [1] സെന്തിപ്പിയുടെ കുടൂംബപാരമ്പര്യം വലുതാണെന്നു കരുതാൻ മറ്റൊരുകാരണം സോക്രട്ടീസ് സെന്തിപ്പി ദമ്പതികളുടെ ആദ്യമകന്റെ പേരു്, സോക്രട്ടീസിന്റെ പിതാവിനനുസരിച്ച് സോഫ്രോനിസ്കസ് എന്നതിനു പകരം സെന്തിപ്പിയുടെ പിതാവ് നിർദ്ദേശിച്ച് പേരാണു് ലാം പ്രോക്ലസ് എന്നത്. രണ്ടു പിതാമഹരിൽ ആർക്കാണോ പ്രാധാന്യം അവർക്കനുസരിച്ച് പൗത്രർക്ക് പേരു നല്കുക എന്നത് പുരാതന ഗ്രീസിലെ ഒരു കീഴ് വഴക്കം ആയിരുന്നു.[2]
സ്വഭാവം
തിരുത്തുകപ്ലേറ്റോയുടെ ഫീഡോയിൽ സെന്തിപ്പിയെ ഒരു അർപ്പണ മനോഭാവമുള്ള ഭാര്യയായും, അമ്മയായും മാത്രം ചിത്രീകരിച്ചിരിക്കൂന്നു. സോക്രട്ടീസിന്റെ ശിഷ്യനും ചരിത്രകാരനുമായ ക്സെനോഫോണിന്റെ സിമ്പോസിയം എന്ന കൃതിയിൽ സോക്രട്ടീസ് സെന്തിപ്പിയെ വിവാഹം കഴിക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടുണ്ട്. സോക്രട്ടീസിന്റെ ഭാഷയിൽ "എനിക്കവരെ സഹിക്കാൻ കഴിയുമെങ്കിൽ, മറ്റു മനുഷ്യരുമായി എനിക്ക്, നിസ്സാരമായി ഇടപെടാൻ കഴിയും ഗ്രീക്ക് എഴുത്തുകാരനായ് ക്ലോദിയസ് ഏലിയനസ് , ഇവരെ അസൂയക്കാരിയും വഴക്കാളിയും ആയി ചിത്രീകരിച്ചിരിക്കുന്നു. [3] ഗ്രീക്ക് തത്വചിന്തകരുടെ ജീവചരിത്രകാരനായ ഡയോജെനിസ് ലേർഷ്യസ്, സെന്തിപ്പിയുടെ മര്യാദകെട്ട പെരുമാറ്റത്തെക്കുറിച്ചുള്ള കഥകൾ പറയുന്നെണ്ടെങ്കിലും, ഇതിന്നാധാരമായി രേഖകൾ ഒന്നും തന്നെ പറഞ്ഞുകാണുന്നില്ല.[4]
എന്നാൽ,സെന്തിപ്പിയെക്കുറിച്ച്, ക്സെനൊഫോണിന്റെ ചിത്രീകരണമാണു് മറ്റുള്ളവരെ ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ളതെന്ന് തോന്നുന്നു. ലോർഷ്യസ്, സിമ്പോസിയത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളാണു് പലപ്പോഴും ഉദ്ധരിച്ചിട്ടുള്ളത്,[4] ഇപ്പോൾ സെന്തിപ്പീ എന്ന വാക്ക് എപ്പോഴും വഴക്കുപറയുന്ന വ്യക്തിയ്ക് പകരമായി ഉപയോഗിക്കുന്നു. പ്രത്യേകിച്ചും വഴക്കാളിയായ ഭാര്യയുടെ പര്യായമായി ഈ പദം ഉപയോഗിക്കുന്നു
അരിസ്റ്റോട്ടിലിനെ ഉദ്ധരിച്ചുകൊണ്ട്, സോക്രട്ടീസിന് മിർത്തോ എന്ന് പേരുള്ള് മറ്റൊരുഭാര്യകൂടി ഉണ്ടായിരുന്നതായി ലോർഷ്യസ് പറഞ്ഞിട്ടുണ്ട്.[4] പ്ലൂട്ടോർക്കും സമാന കഥപറയുന്നുണ്ടെങ്കിലും, ഇത് അരിസ്റ്റോട്ടീൽ പറഞ്ഞതാണോ എന്ന് സംശയം പ്രകടിപ്പിക്കുന്നുണ്ട്. .[5] പ്ലൂട്ടാർക്കിന്റെ അഭിപ്രായത്തിൽ വിധവയായതിനു ശേഷം മിർത്തോയ്കുണ്ടായ സാമ്പത്തിക പ്രതിസന്ധികളിൽ സോക്രട്ടീസ് സഹായിച്ചു എന്നല്ലാതെ വിവാഹിതനായി എന്നു പറയുന്നില്ല. ഇതിനെക്കുറിച്ച് കൂടുതൽ ആധികാരിക വിവരങ്ങളൊന്നും ലഭ്യമല്ല.[6]
സ്ഥിരീകരിക്കാത്ത ഒരു കഥയിൽ , ഒരിക്കൽ ഭർത്താവിന്റെ പെരുമാറ്റത്തിൽ ദേഷ്യം വന്ന സെന്തിപ്പീ അവരുടെ കയ്യിലുണ്ടായിരുന്ന പാത്രത്തിലെ വെള്ളം മുഴുവൻ സോക്രട്ടീസിന്റെ തലയിൽ ഒഴിച്ചതായി പറയുന്നു. അതിനെ, സോക്രട്ടീസ്, "ഇടിവെട്ടലിനു ശേഷം മഴ വന്നു" എന്ന അന്യാപദേശം കൊണ്ട് സ്വീകരിച്ചതായും കഥ തുടർന്ന് പറയുന്നു.
സാഹിത്യത്തിലെ പരാമർശങ്ങൾ
തിരുത്തുക- ടൈമിങ് ദ ഷ്രൂ എന്ന നാടകത്തിൽ പെട്രൂച്ചിയോ കാതറീനയെ താരതമ്യപ്പെടുത്തുന്നത് "സോക്രട്ടീസിന്റെ സെന്തിപ്പിയെപ്പോലെ അല്ലെങ്കിലതിലും മോശം അങ്കം 1 രംഗം 2. (Read here)
- വിക്ടോറിയൻ കവി എമി ലെവി സെന്തിപ്പീ എന്ന് ഒരു നാടകീയ സ്വയം ഭാഷണം രചിച്ചിട്ടുണ്ട്. [7]
- ആസ്റ്റ്രോയിഡ് 156 സെന്തിപ്പി എന്ന് ക്ഷുദ്രഗ്രഹത്തിനു പേരു നല്ലിയത് ഇവരുടെ ബഹുമാനാർത്ഥമാണു് .
അവലംബം
തിരുത്തുക- ↑ Aristophanes, Clouds 60-64.
- ↑ John Burnet 1911, Plato: Phaedo, p. 12.
- ↑ Aelian, Varia Hist.
- ↑ 4.0 4.1 4.2 Diogenes Laërtius 2.36-37
- ↑ Plutarch, Aristides xxvii. 3-4
- ↑ For the relevant quotes from Diogenes and Plutarch, see The Complete Works of Aristotle, edited by Jonathan Barnes, vol. 2, p. 2423.
- ↑ "Xantippe, and Other Verse". indiana.edu.