ചൈനയിലെ ഏറ്റവും പഴക്കം ചെന്ന സർവകലാശാലകളിൽ ഒന്നും, ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം ലഭിക്കാൻ എളുപ്പമല്ലാത്തതുമായ സ്ഥാപനങ്ങളിൽ ഒന്നുമാണ് സെജിയാങ് യൂണിവേഴ്സിറ്റി(Zhejiang University (ZJU, also known as Che Kiang University; ലഘൂകരിച്ച ചൈനീസ്: 浙江大学; പരമ്പരാഗത ചൈനീസ്: 浙江大學; പിൻയിൻ: Zhèjiāng Dàxué; Wade–Giles: Che-chiang-ta-hsüeh) 1897-ൽ സ്ഥാപിക്കപ്പെട്ട സെജിയാങ് യൂണിവേഴ്സിറ്റി ചൈനീസ് സർവകലാശാലകളിലെ സി9 ലീഗ്, യാങ്സി ഡെൽറ്റ യൂണിവേഴ്സിറ്റി അലയൻസ്, അസോസിയേഷൻ ഒഫ് പസഫിക് റിം യൂണിവേഴ്സിറ്റീസ് എന്നിവയിൽ അംഗത്വവുമുള്ള ഒരു ഗവേഷണ സർവ്വകലാശാലയാണ്.

സെജിയാങ് യൂണിവേഴ്സിറ്റി
浙江大学
ആദർശസൂക്തം求是创新[1]
തരംPublic
സ്ഥാപിതം1897
പ്രസിഡന്റ്Wu Zhaohui (吴朝晖)
Party SecretaryZou Xiaodong(邹晓东)
അദ്ധ്യാപകർ
3,350
വിദ്യാർത്ഥികൾ45,678[2]
ബിരുദവിദ്യാർത്ഥികൾ23,302
22,376
ഗവേഷണവിദ്യാർത്ഥികൾ
8,577
സ്ഥലംHangzhou, Zhejiang Province, China
ക്യാമ്പസ്Urban, 4.5 km²
നിറ(ങ്ങൾ)Qiushi Blue     
അഫിലിയേഷനുകൾAPRU, WUN, C9
വെബ്‌സൈറ്റ്zju.edu.cn (in Chinese)
zju.edu.cn/english (in English)

ഷാങ്ഹായിൽ നിന്നും 112 മൈൽ (180 കി.മീ) തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നതും സെജിയാങ് പ്രൊവിൻസിന്റെ തലസ്ഥാനവുമായ ഹാങ്ഝൗവിൽ ആണ് ഈ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത്. ഏകദേശം 70 ലക്ഷത്തോളം പുസ്തകങ്ങളുള്ള സെജിയാങ് യൂണിവേഴ്സിറ്റി ലൈബ്രറി ചൈനയിലെ ഏറ്റവും വലിയ സെജിയാങ് യൂണിവേഴ്സിറ്റി ലൈബ്രറിയാണ്[4]


ചരിത്രം

തിരുത്തുക

ക്വിങ് രാജവംശം

തിരുത്തുക

1897-ൽ സെജിയാങ് മേയറായിരുന്ന ലിൻ ക്വി (Lin Qi ലഘൂകരിച്ച ചൈനീസ്: 林启; പരമ്പരാഗത ചൈനീസ്: 林啓; പിൻയിൻ: Lín Qǐ; Wade–Giles: Lin Ch'i),"ക്വിഷി അകാദമി/ചിയുഷി അകാദമി" (ലഘൂകരിച്ച ചൈനീസ്: 求是书院; പരമ്പരാഗത ചൈനീസ്: 求是書院; പിൻയിൻ: Qiúshì Shūyuàn; Wade–Giles: Ch'iu-shih-shu-yüan).[5] സ്ഥാപിച്ചു. പാശ്ചാത്യവിദ്യഭ്യാസം ലഭിച്ച അദ്ദേഹം ആ സമ്പ്രദായം ക്വിഷി അകാദമിയിൽ പഠിപ്പിച്ചു.

  1. "校训 (Chinese)". Archived from the original on 2016-12-25. Retrieved July 13, 2014.
  2. 学校概况 - 浙江大学 Archived 2012-05-23 at the Wayback Machine.
  3. "Introduction to Zhejiang University". Archived from the original on 2016-12-25. Retrieved June 20, 2014.
  4. 搜狐网 – 高校门户网 – 浙江大学 Archived May 11, 2008, at the Wayback Machine.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; zju-history എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.