സെക്രട്ടറി ദ്വീപ് ന്യൂസിലാന്റിന്റെ തെക്കുപടിഞ്ഞാറായിക്കിടക്കുന്ന ഒരു ചെറു ദ്വീപാണ്. ഫിയോർഡ്ലാന്റ് ദേശീയ പാർക്കിലാണിത് ഉൽപ്പെട്ടിട്ടുള്ളത്. ഏതാണ്ട് ത്രികോണാകൃതിയിലുള്ള സെക്രട്ടറി ദ്വീപ് വടക്കുഭാഗത്തുള്ള തോംസൺ സൗണ്ട് (സൗണ്ട്-രണ്ടു കരകൾക്കിടയിലുള്ള കനാൽ പോലുള്ള ഇടുങ്ങിയ സമുദ്രഭാഗം), തെക്കുഭാഗത്തുള്ള ഡൗട്ഫുൾ സൗണ്ട് എന്നിവയുടെ ഇടയിൽ ആണ് കിടക്കുന്നത്. ഈ ദ്വീപിന്റെ പടിഞ്ഞാറുഭാഗം ടാസ്മൻ കടൽ ആണ്. കിഴക്കു ഭാഗത്ത് പെൻദുലോ റീച്ച് കിടക്കുന്നു. ഇത് തോംസൺ സൗണ്ട്, ഡൗട്ഫുൾ സൗണ്ട് എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നു. സമുദ്രനിരപ്പിൽനിന്നും 1200 മീറ്റർ വരെ ഉയർന്നു നിൽക്കുന്ന പർവ്വതശിഖരങ്ങൾ നിറഞ്ഞ ഈ ദ്വീപിൽ സമുദ്രനിരപ്പിൽനിന്നും 1000 മിറ്ററിലധികം ഉയരമുള്ള അനേകം കൊടുമുടികൾ ഉണ്ട്. സമുദ്രത്തിലേയ്ക്കു വളരെച്ചരിഞ്ഞ വശമാണുള്ളത്. ന്യൂസിലന്റിലെ ഉയരംകൂടിയ മൂന്നാമത്തെ ദ്വീപാണിത്. സെക്രട്ടറി ദ്വീപിൽ മൂന്നു തടാകങ്ങളുണ്ട്. ഇതിൽ ഏറ്റവും വലുത്, സെക്രട്ടറി തടാകം ആകുന്നു. 600 മീറ്റർ (2,000 അടി) നീളമുള്ള ഈ തടാകം ഗ്രോണോ കോടുമുടിയുടെ താഴ്വാരത്തിൽ സ്ഥിതിചെയ്യുന്നു. തടാകം, സമുദ്രനിരപ്പിൽ നിന്നും 550 മീറ്റർ (1,800 അടി) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. [1]

Secretary Island
Ka Tū-waewae-o-Tū
Secretary Island's eastern end
Location of Secretary Island
Geography
LocationFiordland
Coordinates45°15′S 166°55′E / 45.250°S 166.917°E / -45.250; 166.917
Area81.4 കി.m2 (31.4 ച മൈ)
Highest elevation1,196 m (3,924 ft)
Highest pointMount Grono
Administration
Demographics
Population0

സെക്രട്ടറി ദ്വീപ് 81.4 ചതുരശ്ര കി. മീ. (31 ചതുരശ്ര മൈൽ)വിസ്തൃതിയുള്ള ജനവാസമില്ലാത്ത പ്രദേശമാണ്. വളരെ ചരിഞ്ഞ മലമ്പ്രദേശമായ ഈ ദ്വീപ് പ്രാദേശികമായി കാണപ്പെടുന്ന ബീച്ച് മരങ്ങളും കുറ്റിക്കാടുകളും കൊണ്ട് മൂടിയിരിക്കുന്നു. ഈ കാടുകളിൽ ഒപ്പോസം എന്ന ജീവിയെ സമൃദ്ധമായി കാണാൻ കഴിയും. [2]

ഇതിന്റെ ഒറ്റപ്പെട്ട നിലയും വലിപ്പവും ഈ ദ്വീപിന്റെ സംരക്ഷിതപ്രാധാന്യം വർദ്ധിപ്പിക്കുന്നു. സെക്രട്ടറി ദ്വീപ്, ന്യൂസിലാന്റിലെ എറ്റവും പ്രാധാന്യമുള്ള ദ്വീപുകലിലൊന്നാണ്. ഈ ദ്വീപിലെ സസ്യജന്തുജാലങ്ങൾ അപൂർവ്വങ്ങളും ലോകത്തു മറ്റൊരിടത്തും കാണാനാകാത്തതുമായതിനാൽ ന്യുസിലാന്റ് സർക്കാർ ഈ ദ്വിപിഉനെ ഒരു പ്രധാന സംരക്ഷിതപ്രദേശമായി പരിപാലിച്ചുവരുന്നു. [3]

ഈ ദ്വീപിലെ എലികളേയും മാനുകളേയും ഇവിടെനിന്നും പൂർണ്ണമായും സർക്കാർ ഒഴിപ്പിച്ച് ദ്വീപിന്റെ പരിസ്ഥിതിയെ പൂർണ്ണമായും പ്രാദേശികമായി നിലനിർത്തി. ഇതുവഴി അവിടെ സ്വാഭാവികമായുള്ള പക്ഷികൾ, പ്രാണികൾ, ചിലന്തികൾ തുടങ്ങിയവയുടെ സ്പീഷീസുകൾ സംരക്ഷിക്കപ്പെട്ടു. [2]

  1. "Secretary Island, Southland – NZ Topo Map". NZ Topo Map. Land Information New Zealand. Retrieved 2016-11-08.
  2. 2.0 2.1 "Where is Secretary Island and why is it so special". Department of Conservation. Retrieved 2016-11-08.
  3. "Project implementation: Fiordland Islands restoration programme". Department of Conservation. Retrieved 2016-11-10.
"https://ml.wikipedia.org/w/index.php?title=സെക്രട്ടറി_ദ്വീപ്&oldid=3751771" എന്ന താളിൽനിന്ന് ശേഖരിച്ചത്