സെക്കൻഡറി ലെൻസ്
ഏതൊരു ക്യാമറയിലും ഘടിപ്പിച്ചിട്ടുള്ള പ്രധാന ലെൻസിനെ വിശേഷിപ്പിക്കുന്നത് പ്രൈമറി ലെൻസ് എന്നാണ്. ക്യാമറയിലെ പ്രധാന ലെൻസിനോടൊപ്പം ഉപയോഗിക്കുന്ന വിവിധോദ്ദേശ ദ്വിതീയ ലെൻസുകളെയാണ് സെക്കൻഡറി ലെൻസ് അല്ലെങ്കിൽ ആക്സസറി ലെൻസ് എന്ന് വിശേഷിപ്പിക്കുന്നത്. പ്രൈമറി ലെൻസിന് മുന്നിലോ, ക്യാമറയ്ക്കും പ്രൈമറി ലെൻസിനും ഇടയിലോ ദ്വിതീയ ലെൻസ് ഘടിപ്പിക്കാം.
മെക്കാനിക്കൽ രൂപകൽപ്പനയിൽ, സെക്കൻഡറി ലെൻസുകൾ മറ്റ് ഫോട്ടോഗ്രാഫിക് ലെൻസുകളേക്കാൾ ലളിതമാണ്. ക്യാമറയ്ക്കും പ്രധാന ലെൻസിനും ഇടയിൽ ഘടിപ്പിക്കുന്ന ചില സെക്കൻഡറി ലെൻസുകൾ പ്രാഥമിക ലെൻസിന്റെ ഓട്ടോമാറ്റിക് നിയന്ത്രണം അസാധ്യമാക്കാറുണ്ട്.
പ്രാഥമിക ലെൻസിന് മുന്നിൽ ഉപയോഗിക്കുന്ന ലെൻസുകൾ
തിരുത്തുകപ്രാഥമിക ലെൻസിന് മുന്നിൽ ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്ത ദ്വിതീയ ലെൻസുകളുടെ ഉദാഹരണങ്ങൾ താഴെ പറയുന്നവയാണ്:
- ഫിഷ്ഐ അഡാപ്റ്ററുകൾ
- വൈഡ് ആംഗിൾ അഡാപ്റ്ററുകൾ
- ടെലിസൈഡ് കൺവെർട്ടറുകൾ പോലുള്ള ടെലിഫോട്ടോ അഡാപ്റ്ററുകൾ
- ക്ലോസ്-അപ്പ് ലെൻസുകൾ
പ്രാഥമിക ലെൻസിന് പിന്നിൽ ഉപയോഗിക്കുന്ന ലെൻസുകൾ
തിരുത്തുകടെലികൺവെർട്ടറുകൾ
തിരുത്തുകപ്രാഥമിക ലെൻസിന് പിന്നിൽ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ സെക്കൻഡറി ലെൻസ് ടെലികൺവെർട്ടറാണ്. പ്രാഥമിക ലെൻസിന്റെ ഫോക്കൽ ദൂരം കൂട്ടുന്നതിന് വേണ്ടിയാണ് ടെലികൺവെർട്ടറുകൾ ഉപയോഗിക്കുന്നത്.
ക്രോസ്-സിസ്റ്റം അഡാപ്റ്ററുകൾ
തിരുത്തുകഒരു ക്യാമറ സിസ്റ്റത്തിന്റെ ലെൻസിനെ മറ്റൊന്നിലേക്ക് പൊരുത്തപ്പെടുത്തുന്നതിന് പ്രാഥമിക ലെൻസിന് പിന്നിൽ ഉപയോഗിക്കുന്ന പ്രത്യേക ദ്വിതീയ ലെൻസുകൾ ആണ് ക്രോസ്-സിസ്റ്റം അഡാപ്റ്ററുകൾ. ഇവയെ ആക്റ്റീവ് അഡാപ്റ്ററുകൾ അല്ലെങ്കിൽ കൺവെർട്ടറുകൾ എന്ന് വിളിക്കുന്നു. ഉദാഹരണത്തിന്, ഒരു കാനൺ ക്യാമറ ലെൻസ് നികോൺ ക്യാമറയിൽ ഘടിപ്പിക്കാൻ സാധിക്കുകയില്ല. ഇത്തരം സാഹചര്യങ്ങളിൽ ക്രോസ് സിസ്റ്റം അഡാപ്റ്ററുകൾ ഉപയോഗിക്കാം.