സൂസൻ ഹേഹർസ്റ്റ് (ജീവിതകാലം: ഡിസംബർ 25, 1820 - ഓഗസ്റ്റ് 7, 1909) ഒരു അമേരിക്കൻ ഫിസിഷ്യനും ഫാർമസിസ്റ്റും അദ്ധ്യാപകനുമായിരുന്നു.ഇംഗ്ലീഷ്:Susan Hayhurst. അമേരിക്കൻ ഐക്യനാടുകളിൽ ഫാർമസി ബിരുദം നേടിയ ആദ്യ വനിതയായി അവർ അറിയപ്പെടുന്നു.[1]

സൂസൻ ഹേഹർസ്റ്റ്
Photo of Susan Hayhurst by Frederick Gutekunst
ജനനം(1820-12-25)ഡിസംബർ 25, 1820
മരണംഓഗസ്റ്റ് 7, 1909(1909-08-07) (പ്രായം 88)
കലാലയംഫിലാഡൽഫിയ കോളേജ് ഓഫ് ഫാർമസി
തൊഴിൽവൈദ്യൻ, ഫാർമസിസ്റ്റ്, അധ്യാപിക

ജീവിതരേഖ

തിരുത്തുക

പെൻസിൽവാനിയയിലെ ബക്സ് കൗണ്ടിയിലെ മിഡിൽടൗൺ ടൗൺഷിപ്പിൽ ക്വാക്കേഴ്സുമാരായ തോമസ്, മാർത്ത ഹേഹർസ്റ്റ് ദമ്പതികളുടെ മകളായി സൂസൻ ഹേഹർസ്റ്റ് ജനിച്ചു.[2] ഡെലവെയറിലെ വിൽമിംഗ്ടണിലെ സ്കൂളിൽ വിദ്യാഭ്യാസത്തിന് ചേർന്ന ഹേഹർസ്റ്റ് ഗണിതശാസ്ത്രത്തിൽ മികവ് പുലർത്തിയിരുന്നു. ചെറുപ്പത്തിൽത്തന്നെ അവൾ ബക്സ് കൗണ്ടിയിലെ കൺട്രി സ്കൂളുകളിൽ അധ്യാപികയായി ജോലി ചെയ്തിരുന്നു. കെമിസ്ട്രിയിലും ഫിസിയോളജിയിലും താൽപ്പര്യം പ്രകടിപ്പിച്ച അവർ പെൻസിൽവാനിയയിലെ വുമൺസ് മെഡിക്കൽ കോളേജിൽ ചേരുകയും 1857-ൽ അവിടെനിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടുകയും ചെയ്തു.[3][4]

1857 മുതൽ 1867 വരെയുള്ള കാലത്ത് ഫിലാഡൽഫിയയിലെ ഫ്രണ്ട്സ് സ്കൂളിന്റെ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച അവർ, കുറച്ചുകാലം സ്വന്തമായും സ്കൂൾ പ്രവർത്തിപ്പിക്കുകയും, അതിൽ അവളുടെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും പങ്കെടുക്കുകയും ചെയ്തു.[5] അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത്, പെൻസിൽവാനിയ റിലീഫ് അസോസിയേഷന്റെ സപ്ലൈസ് കമ്മിറ്റിയുടെ ചെയർമാനായി അവർ നിയമിക്കപ്പെട്ടു.[6]

1876-ൽ, ഫിലാഡൽഫിയയിലെ വുമൺസ് ഹോസ്പിറ്റലിലെ ഫാർമസ്യൂട്ടിക്കൽ വിഭാഗത്തിന്റെ മേധാവിയായി ഹേഹർസ്റ്റ് ചുമതലയേറ്റു. ഈ വിഷയത്തെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുന്നതിനായി, അവർ ഫിലാഡൽഫിയ കോളേജ് ഓഫ് ഫാർമസിയുടെ പ്രഭാഷണങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. ഡോ. ക്ലാര മാർഷൽ മുമ്പ് അങ്ങനെ ചെയ്തിരുന്നുവെങ്കിലും,[7] കോളേജിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് അപൂർവമായിരുന്ന അക്കാലത്ത്, അവളുടെ 150-ാം ക്ലാസിലെ ഏക സ്ത്രീ ഹേഹർസ്റ്റ് ആയിരുന്നു. എന്നിരുന്നാലും കോളേജ് ഭരണകൂടം എതിർപ്പ് പ്രകടിപ്പിക്കാതിരിക്കുകയും 1883-ൽ 63-ാം വയസ്സിൽ അവർ തന്റെ കോഴ്സുകൾ പൂർത്തിയാക്കിയപ്പോൾ ഫാർമസിയിൽ ഡിപ്ലോമ ലഭിക്കുകയും ചെയ്തു.[8][9]

33 വർഷത്തോളം വുമൺസ് ഹോസ്പിറ്റലിലെ ഫാർമസ്യൂട്ടിക്കൽ ഡിപ്പാർട്ട്‌മെന്റിൽ ഹേഹർസ്റ്റ് തന്റെ തസ്തികയിൽ തുടർന്നു. സാധനങ്ങൾ വാങ്ങുന്നതിനും നിർമ്മിക്കുന്നതിനും മേൽനോട്ടം വഹിച്ച അവർ, വിദേശ രാജ്യങ്ങളിലേക്കുള്ള മിഷനറിമാരെ സഹായിക്കുകയും 65 വനിതാ ഫാർമസിസ്റ്റുകളുടെ മാർഗദർശിയായി പ്രവർത്തിക്കുകയും ചെയ്തു.[10] ന്യൂ സെഞ്ച്വറി ക്ലബ്, ന്യൂ സെഞ്ച്വറി ഗിൽഡ്, അമേരിക്കൻ അക്കാദമി ഓഫ് പൊളിറ്റിക്കൽ ആൻഡ് സോഷ്യൽ സയൻസ്, വുമൺസ് സഫ്രേജ് സൊസൈറ്റി ഓഫ് ഫിലാഡൽഫിയ തുടങ്ങിയ വിവിധ സംഘടനകളിൽ അവർ അംഗമായിരുന്നു.[11]

1909 ആഗസ്റ്റ് 7 ന് ഫിലാഡൽഫിയയിൽ വെച്ച് നാല് ദിവസം നീണ്ട അസുഖത്തെ തുടർന്ന് സൂസൻ ഹേഹർസ്റ്റ് മരിച്ചു.[12][13] ഫിലാഡൽഫിയ കോളേജ് ഓഫ് ഫാർമസി 1910 നവംബർ 15-ന് അവരുടെ ബഹുമാനാർത്ഥം ഒരു അനുസ്മരണ ചടങ്ങ് നടത്തുകയും അവരുടെ ഛായാചിത്രം മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.[14]

  1. "Susan Hayhurst". American Journal of Pharmacy. 83. Philadelphia College of Pharmacy and Science: 32–39. 1911. Retrieved November 29, 2016 – via Google Books.
  2. "Death Takes Noted Woman Physician". The Philadelphia Inquirer. August 8, 1909. p. 14. Retrieved April 4, 2019 – via newspapers.com.
  3. "Susan Hayhurst". American Journal of Pharmacy. 83. Philadelphia College of Pharmacy and Science: 32–39. 1911. Retrieved November 29, 2016 – via Google Books.
  4. "Susan Hayhurst, pioneer female pharmacist, circa 1889". ExplorePAhistory.com. Retrieved November 29, 2016.
  5. "Susan Hayhurst, pioneer female pharmacist, circa 1889". ExplorePAhistory.com. Retrieved November 29, 2016.
  6. "First Woman Graduate Pharmacist Dead". The Pharmaceutical Era. Vol. 42. D. O. Haynes & Company. August 12, 1909. p. 186. Retrieved November 29, 2016 – via Google Books.
  7. "Class News". Alumni Report. 34 (3). Philadelphia College of Pharmacy Alumni Association: 68. 1897. Retrieved November 29, 2016 – via Google Books.
  8. "Susan Hayhurst, pioneer female pharmacist, circa 1889". ExplorePAhistory.com. Retrieved November 29, 2016.
  9. Henderson, Metta Lou; Worthen, Dennis B. (March 8, 2002). American Women Pharmacists: Contributions to the Profession. CRC Press. p. 10. ISBN 9780789010926. Retrieved November 29, 2016 – via Google Books.
  10. Henderson, Metta Lou; Worthen, Dennis B. (March 8, 2002). American Women Pharmacists: Contributions to the Profession. CRC Press. p. 10. ISBN 9780789010926. Retrieved November 29, 2016 – via Google Books.
  11. "Susan Hayhurst". American Journal of Pharmacy. 83. Philadelphia College of Pharmacy and Science: 32–39. 1911. Retrieved November 29, 2016 – via Google Books.
  12. "Death Takes Noted Woman Physician". The Philadelphia Inquirer. August 8, 1909. p. 14. Retrieved April 4, 2019 – via newspapers.com.
  13. "First Woman Graduate Pharmacist Dead". The Pharmaceutical Era. Vol. 42. D. O. Haynes & Company. August 12, 1909. p. 186. Retrieved November 29, 2016 – via Google Books.
  14. "Susan Hayhurst". American Journal of Pharmacy. 83. Philadelphia College of Pharmacy and Science: 32–39. 1911. Retrieved November 29, 2016 – via Google Books.
"https://ml.wikipedia.org/w/index.php?title=സൂസൻ_ഹേഹർസ്റ്റ്&oldid=3840192" എന്ന താളിൽനിന്ന് ശേഖരിച്ചത്