സൂസൻ ഹിൽ
സൂസൻ ഹിൽ CBE (ജനനം: 5 ഫെബ്രുവരി 1942) ഒരു ഇംഗ്ലീഷ് നോവലിസ്റ്റാണ് “ദ വുമൺ ഇൻ ബ്ലാക്ക്”, “ദ മിസ്റ്റ് ഇൻ ദ മിറർ” ,“ഐ ആം ദ കിംഗ് ഓഫ് ദ കാസിൽ” എന്നിവയാണ് അവരുടെ പ്രധാനകൃതികൾ. 1971 ൽ സോമർസെറ്റ് മൌഘം അവാർഡ് ലഭിച്ചിരുന്നു. സാഹിത്യത്തിലെ അവരുടെ സമഗ്രസംഭാവനകൾക്കുള്ള ബഹുമതിയായി “കമാണ്ടർ ഓഫ് ദ ഓർഡർ ഓഫ് ബ്രിട്ടീഷ് എമ്പയർ (CBE)” എന്ന സ്ഥാനം നൽകി ആദരിച്ചിരുന്നു.[1][2]
സൂസൻ ഹിൽ | |
---|---|
ജനനം | സ്കാർബറോ, നോർത്ത് യോർക്ക്ഷയർ, ഇംഗ്ലണ്ട് | 5 ഫെബ്രുവരി 1942
തൊഴിൽ | രചയിതാവ് |
ദേശീയത | ബ്രിട്ടീഷ് |
പഠിച്ച വിദ്യാലയം | കിംഗ്സ് കോളജ്, ലണ്ടൻ |
Genre | ഫിക്ഷൻ, നോൺ-ഫിക്ഷൻ |
ശ്രദ്ധേയമായ രചന(കൾ) | ദ വുമൺ ഇൻ ബ്ലാക്ക് ദ മിസ്റ്റ് ഇൻ ദ മിറർ ഐ ആം ദ കിംഗ് ദി ൂപാ കാസിൽ |
പങ്കാളി | സ്റ്റാൻലി വെൽസ് (m. 1975, reportedly separated 2013) |
ജീവിതരേഖ
തിരുത്തുകവടക്കൻ യോർക്ക്ഷയറിലെ സ്കാർബറോയിലാണ് സൂസൻ ഹിൽ ജനിച്ചത്. 1969 ലെ നോവലായ “എ ചേഞ്ച് ഫോർ ദ ബെറ്റർ" എന്ന 1969 ലെ നോവലിലും ചില ചെറുകഥകളിലും അവരുടെ ജന്മസ്ഥലത്തെക്കുറിച്ചു പരാമർശിക്കപ്പെട്ടിട്ടുണ്ട്.
സ്കാർബറോ കോൺവെൻറ് സ്കൂളിൽ പഠനത്തിനുചേരുകയും അവിടവച്ച് നാടകങ്ങളിലും സാഹിത്യത്തിലും താല്പര്യം തോന്നുകയും ചെയ്തു. 1958 ൽ അവരുടെ കുടുംബം സ്കാർബറോ വിട്ടു പോകുകയും പിതാവു ജോലിചെയ്തിരുന്ന ഫാക്ടറി സ്ഥിതിചെയ്യുന്ന കോവൻട്രിയിൽ താമസിക്കുകയും ചെയ്തു. അവിടെ പെൺകുട്ടികൾക്കുള്ള ബാർസ് ഹിൽ ഗ്രാമർ സ്കൂളിൽ ചേർന്നിരുന്നു. അവിടുത്തെ സഹപാഠികളിലൊരാളായ ജെന്നിഫർ പേജ് പിൽക്കാലത്ത് മില്ല്യണിയം ഡോമിൻറെ ആദ്യ ചീഫ് എക്സിക്യൂട്ടീവായിരുന്നിട്ടുണ്ട്. ബാർസ് ഹില്ലിൽ അവർ ഇംഗ്ലീഷ്, ഫ്രഞ്ച്, ചരിത്രം, ലാറ്റിൻ എന്നീ വിഷയങ്ങളിൽ എ ലെവൽ നേടുകയും ലണ്ടനിലെ കിങ്സ് കോളജിൽനിന്ന് ഇംഗ്ളീഷ് ബിരുദം നേടുകയും ചെയ്തു. ഈ സമയത്ത് അവരുടെ ആദ്യനോവൽ “ദ എൻക്ലോസർ” രചിക്കപ്പെട്ടുകഴിഞ്ഞിരുന്നു. സർവ്വകലാശാലയിലെ ആദ്യവർഷത്തെ പഠന കാലത്ത് ഈ നോവൽ ഹറ്റ്ച്ചിൻസൺ എന്ന പബ്ലീഷിങ് കമ്പനി പ്രസിദ്ധീകരിച്ചു. ഈ നോവലിലെ ലൈംഗികപരാമർശനം “ദ ഡെയിലി മെയിൽ” എന്ന പത്രത്തിൻറെ നിശിത വിമർനത്തിനു വിധേയമായി. ഇത്തരം ശൈലിയിലുള്ള എഴുത്ത് ഒരു വിദ്യാർത്ഥിനിയ്ക്കു ചേർന്നതല്ല എന്നതായിരുന്നു അവരുടെ അഭിപ്രായം. സൂസൻ ഹില്ലിൻറെ അടുത്ത നോവൽ "ജൻറിൽമാൻ ആൻറ് ലേഡിസ്" 1968 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. 1968 നു 1974 നുമിടയിൽ “ഐ ആം ദ കിംഗ് ഓഫ് ദ കാസിൽ”, “ദ ആൽബട്രോസ്”, “സ്ട്രേഞ്ച് മീറ്റിംഗ്”, “ദ ബേർഡ് ഓഫ് നൈറ്റ്”, “എ ബിറ്റ് ഓഫ് സിംഗിംഗ് ആൻറ് ഡാൻസിംഗ്”, “ഇൻ ദ സ്പ്രിംഗ്ടൈം ഓഫ് ദ ഇയർ” തുടങ്ങി നിരവധി നോവലുകൾ പ്രസിദ്ധീകരിക്കപ്പെട്ടു.
അവലംബം
തിരുത്തുക- ↑ "No. 60173". The London Gazette (invalid
|supp=
(help)). 16 June 2012. - ↑ "CBE". Retrieved 2012-06-15.