സൂസൻ ഡ്യൂ ഹോഫ്
സൂസൻ ഡ്യൂ ഹോഫ് ( പൂർവ്വനാമം, ഡ്യൂ ; നവംബർ 24, 1842 - ജനുവരി 2, 1933) വെസ്റ്റ് വിർജീനിയയിൽ മെഡിസിൻ പരിശീലിക്കാൻ ലൈസൻസ് ലഭിച്ച ആദ്യ വനിതയാണ്. ഇംഗ്ലീഷ്:Susan Dew Hoff
ഔദ്യോഗിക ജീവിതം
തിരുത്തുകസൂസൻ മട്ടിൽഡ ഡ്യൂ 1842 നവംബർ 24 ന് വെസ്റ്റ് വിർജീനിയയിലെ ഹാംഷെയർ കൗണ്ടിയിൽ മാതാപിതാക്കളായ വില്യം ഹെൻറി ഹാരിസൺ ഡ്യൂ, ജെയ്ൻ ഡേവിസ് ഡ്യൂ എന്നിവർക്ക് ജനിച്ചു. [1] വളർന്നപ്പോൾ, അവൾ പിതാവിന്റെ മെഡിക്കൽ പ്രാക്ടീസിൽ സഹായിച്ചു. പിതാവ് മരിച്ചപ്പോൾ അവൾക്ക് അദ്ദേഹത്തിന്റെ മെഡിക്കൽ ഗ്രന്ഥശാല അവകാശമായി ലഭിച്ചു. [2] അവൾ 1869-ൽ ജെയിംസ് ഹോഫിനെ വിവാഹം കഴിച്ചു, അവർക്ക് അഞ്ച് കുട്ടികളുണ്ടായിരുന്നു [1] അവൾ വൈദ്യശാസ്ത്രത്തിൽ ഒരു ജീവീതം തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഭർത്താവ് നിരുത്സാഹപ്പെടുത്തിയെങ്കിലും പഠനം തുടരാൻ അവൾ തീരുമാനിച്ചു. [2]
സ്റ്റേറ്റ് ബോർഡ് പരീക്ഷകൾക്ക് സ്വയം തയ്യാറെടുക്കാൻ, സൂസൻ അവളുടെ പിതാവിന്റെ ലൈബ്രറിയിൽ നിന്ന് മെഡിക്കൽ പുസ്തകങ്ങൾ പഠിച്ചു. [3] ഒന്നര ദിവസം നീണ്ടുനിന്ന, എഴുത്താലും വാമൊഴിയാലും ഉള്ള പരീക്ഷയെഴുതാൻ അവൾ വെസ്റ്റ് വിർജീനിയയിലെ വീലിംഗിലേക്ക് പോയി. [4] 1889 ഏപ്രിൽ 19-ന് നടന്ന പരീക്ഷയെത്തുടർന്ന്, [5] പരീക്ഷയിൽ വിജയിക്കുന്ന ആദ്യ വനിത താനാണെന്നും അതുവരെ പരീക്ഷയെഴുതിയ എല്ലാവരിലും മികച്ച ഫലങ്ങൾ കരസ്ഥമാക്കിയതായും പരീക്ഷ ബോർഡ് അറിയിച്ചു. [4] പിതാവിന്റെ ഓഫീസ് തുറക്കാൻ ആഗ്രഹം ഒന്നുമില്ലാതെ സൂസൻ വെസ്റ്റ് മിൽഫോർഡിലെ അവളുടെ വീട്ടിലേക്ക് മടങ്ങി, പക്ഷേ പിതാവിന്റെ സഹായി ആയി പരീശീലിച്ചു എന്ന പ്രശസ്തി കാരണം അവളുടെ പിതാവിന്റെ മുൻ രോഗികൾ അവളെ സമീപിച്ചു. [3] അങ്ങനെ തന്റെ പിതാവിന്റെ ചികിത്സാകേന്ദ്രം വീണ്ടും തുറന്നു. സൂസൻ മെഡിസിൻ പരിശീലിക്കാൻ തുടങ്ങിയപ്പോൾ, അവൾ കുതിരപ്പുറത്ത് കയറി വീടുകളിൽ ചെന്ന് ചികിത്സിച്ചു. ഓരോ വിളിക്കും $1 ചാർജ്ജ് ചെയ്യുകയും ഒരു മൈലിന് $1 വീതം ഈടാക്കുകയും ചെയ്തു. ഒരു കുഞ്ഞിനെ പ്രസവിക്കുന്നതിനുള്ള പ്രതിഫലം $5-ഉം യാത്രാ ചെലവും ആയിരുന്നു. [6]
1933 ജനുവരി 2-ന് അവളുടെ മരണത്തെത്തുടർന്ന്, അവളുടെ ബഹുമാനാർത്ഥം വെസ്റ്റ് മിൽഫോർഡിലെ ഒരു സൗജന്യ ആരോഗ്യ ക്ലിനിക്കിന് സൂസൻ ഡ്യൂ ഹോഫ് മെമ്മോറിയൽ ക്ലിനിക്ക് എന്ന് നാമകരണം ചെയ്തു. [7]
റഫറൻസുകൾ
തിരുത്തുക- ↑ 1.0 1.1 "Susan Dew Hoff". wvencyclopedia.org. Retrieved May 14, 2021.
- ↑ 2.0 2.1
{{cite news}}
: Empty citation (help) - ↑ 3.0 3.1 "Profiles Of Pioneer Women In West Virginia History" (PDF). files.eric.ed.gov. Retrieved May 14, 2021.
- ↑ 4.0 4.1
{{cite news}}
: Empty citation (help) - ↑ "April 19, 1889: Susan Dew Hoffone Licensed to Practice Medicine in W.Va". wvpublic.org. April 19, 2019. Retrieved May 14, 2021.
- ↑ "Susan Dew Hoff". wvencyclopedia.org. Retrieved May 14, 2021.
- ↑ "Susan Dew Hoff". wvencyclopedia.org. Retrieved May 14, 2021.