സൂപ്പർയാച്ച്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സൂപ്പർയാച്ച്
സാധാരണ ഗതിയിൽ 24 മീറ്ററിൽ കൂടുതൽ നീളമുള്ള, ഒരു പ്രൊഫഷണൽ ക്രൂവിനാൽ മാനേജ് ചെയ്യപ്പെടുന്ന, ആഡംബരം നിറഞ്ഞ സ്വകാര്യ ആവശ്യത്തിനുള്ള ഉല്ലാസ നൗകകളെയാണ് സൂപ്പർ യാച്ചുകൾ(മെഗാ യാച്ച് എന്ന് മറ്റൊരു വിശേഷണം)എന്ന് വിളിക്കുക. ലോകത്തിലെ മുഴുവൻ അതിസമ്പന്നരായ ആൾക്കാരിൽപ്പോലും വെറും അഞ്ച് ശതമാനം പേർക്ക് മാത്രമാണ് സൂപ്പർ യാച്ച് സ്വന്തമായുള്ളത്. ഇവരുടെ സൂപ്പർ യാച്ചുകൾ എന്നു പറയുന്നത് 100 മീറ്ററിൽ കൂടുതൽ വലിപ്പമുള്ള സഹസ്രകോടികൾ വിലമതിക്കുന്ന അത്യാഡംബര നൗകകളാണ്. ഉയർന്ന പ്രാരംഭവില, പരിപാലന ചിലവ്, ഡിപ്രിസിയേഷൻ എന്നിവയാണ് സൂപ്പർ യാച്ചുകളെ അതിസമ്പന്നരുടെ മാത്രം കൈയിലെ കളിപ്പാട്ടമാക്കുന്ന ഘടകങ്ങൾ.ലോക പ്രശസ്ത ഡിസൈനേഴ്സിനാൽ വിഭാവനം ചെയ്യപ്പെട്ട ഇന്റീരിയർ, മൂവി തിയ്യറ്റർ, ഇൻഫിനിറ്റി സ്വിമ്മിങ്ങ് പൂൾ തുടങ്ങി ഹെലികോപ്റ്റർ, മിസൈൽ ഡിഫൻസ് സംവിധാനം എന്നിങ്ങനെ സങ്കല്പിക്കാൻ പറ്റാവുന്ന എല്ലാ ആഡംബരങ്ങളും സൗകര്യങ്ങളും നിറഞ്ഞവയാണീ സൂപ്പർ യാച്ചുകൾ.അതുപോലെ തന്നെ വളരെ ചിലവേറിയ, കഷ്ടപ്പാടുള്ള കാര്യമാണ്. ഇവയുടെ ഒരു വർഷത്തെ പരിപാലന ഉപയോഗ ചെലവ് ഏറ്റവും ചുരുങ്ങിയത് 40 കോടി രൂപയ്ക്ക് മുകളിൽ വരും.
വില കൊണ്ടും, വലിപ്പം കൊണ്ടും ഇപ്പോൾ മുന്നിൽ നിൽക്കുന്ന ടോപ് സൂപ്പർ യാച്ചുകൾ
1. ദിൽബർ: വില - 4000 കോടി രൂപ - റഷ്യൻ- ഉസ്ബെക്ക് ബിസിനസുകാരനായ അലിഷർ ഉസ്മനോവ് ആണ് 156 മീറ്റർ നീളമുള്ള ഈ ആഡംബര നൗകയുടെ ഉടമ.
2. ഫുൾക്ക്- അൽ-സലാമ: വില - 3700 കോടി രൂപ - ഒമാന്റെ സുൽത്താനായ ഖബൂസ് ബിൻ സയീദ് അൽ സയീദിന്റെ രണ്ട് സൂപ്പർ യാച്ചുകളിലൊന്നാണ് 164 മീറ്റർ നീളമുള്ള ഇത്.
3. സെയിലിങ്ങ് യാച്ച് എ: വില 3142 കോടി രൂപ - പരമ്പരാഗത യാച്ചുകളെപ്പോലെ പായ്മരം സംവിധാനമുള്ള ഇത് റഷ്യൻ ബില്യണയർ ആയ ആന്ദ്രെ മെൽനിച്ചെകോവിന്റേതാണ്. 143 മീറ്റർ ആണ് നീളം.
4. അൽ-ലുസൈൽ: വില 3128 കോടി രൂപ - 124 മീറ്റർ നീളമുള്ള ഈ സൂപ്പർ യാച്ച് ഖത്തറിന്റെ എമിർ ആയ തമീം ബിൻ ഹമാദ് അൽ താനിയുടേതാണ്.
5. അസം: വില - 3000 കോടി രൂപ - നിലവിലെ സൂപ്പർ യാച്ചുകളിൽ ഏറ്റവും വലുതും (181 മീറ്റർ) വേഗമേറിയതുമാണ് യു.എ.ഇ.യുടെ പ്രസിഡന്റ് ആയ ഖലീഫ ബിൻ സയദ് അൽ നഹ്യാന്റെ ഈ ആഡംബര നൗക. 94000 എച്ച്.പി. ആണ് ഇതിന്റെ എഞ്ചിൻ ശേഷി