സൂചിത്തല മനുഷ്യൻ
ഉത്തരേന്ത്യയിലെ മുൻപ് നിലവിലിരുന്നൊരു മതപരമായ വഴിപാടിന്റെ ഭാഗമായി, ആൺകുഞ്ഞുങ്ങളുടെ രൂപമാറ്റത്തിലൂടെ ഉണ്ടാക്കുന്ന രൂപത്തെയാണു് സൂചിത്തല മനുഷ്യൻ എന്ന് പറയുന്നത് . ഇഷ്ടകാര്യം സാധിച്ചതിന് ചില വിശ്വാസികൾ തങ്ങളുടെ അടുത്തപുത്രനെ സൂചിത്തലയാക്കി മാറ്റാം എന്ന് വഴിപാട് നേരാറുണ്ട്. ചെറിയ കുട്ടിയെപ്പോലെയുള്ള തലയും മുതിർന്ന മനുഷ്യന്റെ ശരീരവുമുള്ള രീതിയിൽ മാറ്റിയെടുക്കുക എന്നതാണ് ഈ വഴിപാട്. ഇതിനായി കുട്ടിയായിരിക്കുമ്പോൾ തന്നെ തല ഒരു ലോഹകവചത്തിലാക്കി, തലയുടേയും തലച്ചോറിന്റേയും വളർച്ച തടയുന്നു. മുൻകാലങ്ങളിൽ ഇത്തരത്തിലുള്ള സൂചിത്തല മനുഷ്യരേയും കൊണ്ട് ഉത്സവസമയങ്ങളിൽ ചിലർ ഭിക്ഷയാചിക്കാനെത്താറുണ്ട്[1].