സുസ്ഥിര വികസന ലക്ഷ്യങ്ങളും ബീഹാറും

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് 2030 ലെ കർമ്മപദ്ധതിയും സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പുരോഗതിയും ഉറപ്പാക്കാനായി ഇന്ത്യയിൽ ആരംഭിച്ച പദ്ധതികളിൽ ബീഹാറിന്റെ പങ്കും പ്രവർത്തനങ്ങളും വ്യക്തമാക്കുന്നതിനെ "സുസ്ഥിര വികസന ലക്ഷ്യങ്ങളും ബീഹാറും" എന്നതുകൊണ്ട് അർഥമാക്കുന്നു.[1] ഇന്ത്യ 2015ൽ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ സ്വീകരിച്ചു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന അജണ്ട 2030 രൂപീകരിക്കുന്നതിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിച്ചു, രാജ്യത്തിന്റെ ദേശീയ വികസന അജണ്ടയുടെ ഭൂരിഭാഗവും സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (SDGs) പ്രതിഫലിക്കുന്നു.[2]  ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലെ പുരോഗതി വിലയിരുത്തുന്ന ദേശീയ സൂചികയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് ബിഹാർ.[3]

സുസ്ഥിര വികസന ലക്ഷ്യങ്ങൾ

പശ്ചാത്തലം

തിരുത്തുക

എസ് ഡി ജി ഇന്ത്യ ദേശീയ സൂചികയിൽ 52 പോയിന്റുകൾ മാത്രം നേടി തുടർച്ചയായ വർഷങ്ങളിലും അവസാന സ്ഥാനത്തു തുടരുന്ന അവസ്ഥയാണ് ബീഹാറിന്റേത് എന്നിരിക്കെ സംസ്ഥാനം പ്രത്യേകമായ ശ്രദ്ധക്ഷണിക്കുന്നു.കോവിഡ് 19 മഹാമാരിയെ തുടർന്നുണ്ടായ ആഘാതങ്ങളിൽ നിന്നും പ്രാദേശിക വ്യവസായങ്ങളും കൃഷിയും ജനജീവിതവും കരകയറാനാവാത്ത വിധം ബാധിക്കപ്പെട്ടു എന്നതാണ് പ്രധാന കാരണമായി കണ്ടെത്തിയത്. വാണിജ്യ വ്യവസായങ്ങളിൽ സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിക്കാൻ കഴിയാത്തതും ബീഹാറിന്റെ ആഭ്യന്തര വികസനത്തെ സാരമായി ബാധിയ്ക്കുന്നു. ശുദ്ധജല ക്ഷാമവും പാരിസ്ഥിതിക പ്രശ്നങ്ങളും ബീഹാറിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള പ്രയാണത്തിൽ വിലങ്ങുതടിയാവുന്നു.[4][5]

വെല്ലുവിളികളും പ്രതിസന്ധികളും

തിരുത്തുക

ശുചിത്വ മേഖലയുടെ കാര്യത്തിൽ ബിഹാർ അഞ്ചാം സ്ഥാനത്താണ്. പ്രതിശീർഷ വികസന ചെലവ് സൂചികയിൽ, ദേശീയ ശരാശരിയായ 11.6% മായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനം കഴിഞ്ഞ വർഷം 17.9% വർദ്ധിച്ചു. മൊത്തം ഫലസമൃദ്ധി നിരക്ക് 2011-ൽ 3.8-നെ അപേക്ഷിച്ച് 3 (2019-20) ആയി കുറഞ്ഞു. എന്നിട്ടും, സംസ്ഥാനത്തിന്റെ പുരോഗതി ഏറ്റവും താഴ്ന്ന നിലയിലായി. പ്രവിശ്യയിൽ ആയുർദൈർഘ്യവും ഗണ്യമായി മെച്ചപ്പെട്ടു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനസംഖ്യയുടെ ശതമാനത്തെ അടിസ്ഥാനമാക്കി സൂചികയിൽ ബീഹാറിനെ വിലയിരുത്താൻ നിതി ആയോഗ് യാഥാർത്ഥ്യമല്ലാത്ത ഡാറ്റ തിരഞ്ഞെടുത്തു എന്ന് സംസ്ഥാന സർക്കാർ നിലപാടെടുത്തു.[6] നീതി ആയോഗിന്റെ സൂചികകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ സംസ്ഥാനങ്ങളിൽ ഒന്നായി ബീഹാറിനെ അടയാളപ്പെടുത്തുന്നു.[7]

  1. https://timesofindia.indiatimes.com/india/bihar-jharkhand-at-bottom-of-sdgs-as-india-slips-3-ranks/articleshow/89974156.cms
  2. https://timesofindia.indiatimes.com/city/patna/bihar-worst-performer-in-niti-ayogs-sdg-india-index-for-second-consecutive-year/articleshow/83207794.cms
  3. https://timesofindia.indiatimes.com/india/niti-aayogs-sdg-india-index-2020-21-kerala-retains-top-rank-bihar-worst-performer/articleshow/83206650.cms
  4. https://www.epw.in/journal/2022/46/commentary/fulfilling-sustainable-development-nutrition.html
  5. https://www.hindustantimes.com/cities/patna-news/tired-of-asking-bihar-minister-explains-why-jdu-dropped-special-status-demand-101632754012399.html
  6. https://www.tribuneindia.com/news/nation/bihar-cm-shares-states-sustainable-development-efforts-at-un-climate-roundtable-146329
  7. https://lagatar24.com/jharkhand-bihar-up-poorest-states-in-india-niti-aayogs-poverty-index/167671/