സുസ്ഥിര വികസന ലക്ഷ്യങ്ങളും ഗോവയും

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് 2030 ലെ കർമ്മപദ്ധതിയും സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പുരോഗതിയും ഉറപ്പാക്കാനായി ഇന്ത്യയിൽ ആരംഭിച്ച പദ്ധതികളിൽ ഗോവയുടെ പങ്കും പ്രവർത്തനങ്ങളും വ്യക്തമാക്കുന്നതിനെ "സുസ്ഥിര വികസന ലക്ഷ്യങ്ങളും ഗോവയും" എന്നതുകൊണ്ട് അർഥമാക്കുന്നു.[1][2] ഇന്ത്യ 2015ൽ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ സ്വീകരിച്ചു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന അജണ്ട 2030 രൂപീകരിക്കുന്നതിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിച്ചു, രാജ്യത്തിന്റെ ദേശീയ വികസന അജണ്ടയുടെ ഭൂരിഭാഗവും സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (SDGs) പ്രതിഫലിക്കുന്നു.  ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലെ പുരോഗതി വിലയിരുത്തുന്ന ദേശീയ സൂചികയിൽ ഗോവ മൂന്നാം സഥാനം കൈവരിച്ചു.[3]

സുസ്ഥിര വികസന ലക്ഷ്യങ്ങൾ

2022 ൽ  പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ പ്രകാരം നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യം (എസ്ഡിജി) ദേശീയ സൂചികയിൽ തമിഴ്‌നാട് ഹിമാചൽ പ്രദേശിനൊപ്പം രണ്ടാം സ്ഥാനം കരസ്ഥമാക്കി. സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ 75 പോയിന്റുകൾ നേടി കേരളം ഒന്നാമതെത്തിയപ്പോൾ തമിഴ്‌നാട്, ഹിമാചൽപ്രദേശ് എന്നിവ 66 പോയിന്റുകൾ നേടിയാണ്  രണ്ടാം സ്ഥാനത്തെത്തിയത്. ഗോവ മൂന്നാം സ്ഥാനവും , ഉത്തരാഖഡ്, കർണാടക എന്നിവ നാലും അഞ്ചും  സ്ഥാനങ്ങളും കൈവരിച്ചു.[4]

പശ്ചാത്തലം

തിരുത്തുക

GOA-ON എന്ന പദ്ധതി നേരിട്ട് സുസ്ഥിര വികസന ലക്ഷ്യങ്ങൾ  കൈവരിക്കുന്നതിന് സംസ്ഥാനത്തെ സഹായിക്കുന്നു.   2017 ജൂണിൽ ഐക്യരാഷ്ട്രസഭ പതിനാലാം സുസ്ഥിര വികസന ലക്ഷ്യത്തെ കേന്ദ്രീകരിച്ചുള്ള ഓഷ്യൻസ് കോൺഫറൻസ്, GOA-ON  എന്ന പദ്ധതിയെ  പരാമർശിച്ചു.ലോകമെമ്പാടുമുള്ള സമുദ്ര അമ്ലഗുണ നിരീക്ഷണങ്ങളുടെ ഭൗമശാസ്ത്രപരമായ വ്യാപ്തി വികസിപ്പിക്കുക എന്നതായിരുന്നു ഗോവ ഓൺ മുന്നോട്ടുവച്ചത്.കൂടാതെ ഒന്നിലധികം ലഘു പദ്ധതികളിലൂടെ സമുദ്രസംരക്ഷണത്തെക്കുറിച്ചുള്ള പങ്കാളിത്ത സംഭാഷണത്തിലും ഗോവ പങ്കെടുത്തു.[5] ലോകമെമ്പാടുമുള്ള വിഭവശേഷി വർദ്ധിപ്പിക്കൽ ശിൽപശാലകൾ നടത്തുക, പ്രായോഗികപരിശീലനം നൽകുക , , പ്രാദേശിക ശാസ്ത്രജ്ഞർക്ക് ഉപകരണങ്ങൾ നൽകൽ. എന്നിവയൊക്കെ ഗോവ ഓൺ പദ്ധതിയിൽ ഉൾപ്പെടുന്നു. സമുദ്ര രസതന്ത്രം - സമുദ്ര ജീവശാസ്ത്രം - സമുദ്ര വിവരശേഖരണം  എന്നിവയിൽ സുസ്ഥിര വികസന ലക്ഷ്യങ്ങളെ സഹായിക്കുന്നതിൽ ഗോവ സുപ്രധാന പങ്ക് വഹിക്കുന്നു.[6]

വിനോദസഞ്ചാരവും സുസ്ഥിരവികസനവും ഗോവയുടെ വികസനം വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടതാണ്. സാമ്പത്തികമായും പാരിസ്ഥിതികവുമായും സാമൂഹികമായും നിരീക്ഷച്ചാൽ വിനോദ സഞ്ചാരത്തെ ആശ്രയിച്ചാണ് ഗോവയുടെ സുസ്ഥിര വികസനം ചലനാത്മകമാകുന്നത്. സുസ്ഥിര വിനോദ സഞ്ചാരം (Sustainable Tourism) എന്ന പദം തന്നെ ഇതിനായി ഉപയോഗിക്കുന്നു.[7] [8]

  1. https://www.niti.gov.in/sites/default/files/2019-01/Goa_0.pdf
  2. https://www.navhindtimes.in/2022/02/01/goanews/goa-ranks-fourth-on-sdg-index/#:~:text=With%20a%20composite%20score%20of,Uttarakhand%2C%20Karnataka%20and%20Andhra%20Pradesh.
  3. https://timesofindia.indiatimes.com/city/goa/state-ups-the-ante-on-sustainable-development-goals/articleshow/86305392.cms
  4. https://www.outlookindia.com/outlooktraveller/travelnews/story/72191/goa-roadmap-to-pave-way-for-sustainable-tourism
  5. https://www.telegraphindia.com/india/sustainable-development-goals-responsibility-of-all-not-just-political-class-says-goa-environment-minister-nilesh-cabral/cid/1913812
  6. http://www.goa-on.org/documents/general/GOA-ON_SDG14_3.pdf
  7. https://www.navhindtimes.in/2023/06/21/goanews/chief-minister-calls-for-sustainable-tourism/
  8. https://www.outlookindia.com/outlooktraveller/travelnews/story/72191/goa-roadmap-to-pave-way-for-sustainable-tourism