ആധുനികാനന്തരമലയാളകവിതയിലെ ശ്രദ്ധേയയായ എഴുത്തുകാരിയാണ് സുഷമ ബിന്ദു.[1][2] പ്രതിപാദ്യവിഷയം പരിചരിക്കുന്നതിൽ സമകാലികരായ സ്ത്രീ എഴുത്തുകാരിൽ വ്യതിരിക്തവും ശക്തവുമായ രീതി അവലംബിക്കുന്നു എന്നതാണ് സുഷമ ബിന്ദുവിന്റെ കവിതകളെ ശ്രദ്ധേയമാക്കുന്നത്.

സുഷമ ബിന്ദു

ജീവിതരേഖ

തിരുത്തുക

പാലക്കാട് ജില്ലയിലെ ആറ്റാശ്ശേരിയിൽ ജനനം. ചരിത്രത്തിൽ ബിരുദവും മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും നേടി. ടി. ടി. സി അദ്ധ്യാപകപരിശീലനം പൂർത്തിയാക്കി അദ്ധ്യാപികയായി.[അവലംബം ആവശ്യമാണ്] യു. ജി. സി. ഗവേഷണ ഫെല്ലോഷിപ്പോടെ കാലിക്കറ്റ് സർവ്വകലാശാല മലയാളവിഭാഗത്തിൽ ദേശീയത വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിതയിൽ എന്ന വിഷയത്തിൽ പഠനം നടത്തി ഡോക്ടറേറ്റ് നേടി.[അവലംബം ആവശ്യമാണ്] മലപ്പുറം ജില്ലയിലെ കാപ്പ് ഗവ. ഹൈസ്കൂളിൽ അദ്ധ്യാപിക.[3]

  • ഒരുമ്പെട്ടോൾ (കവിതാ സമാഹാരം)
  • ആൺകോന്തി (കവിതാ സമാഹാരം)[4]

പുരസ്കാരങ്ങൾ

തിരുത്തുക
  • വൈലോപ്പിള്ളി സ്മാരകപുരസ്കാരം.[5]
  • സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ വിദ്യാരംഗം കവിതാപുരസ്കാരം.[5]
  • അദ്ധ്യാപകലോകം കവിതാപുരസ്കാരം.[5]
  • എം.എം.സേതുമാധവൻ സ്മാരക കവിതാപുരസ്കാരം[6]
  • കലാപൂർണ്ണ കവിതാപുരസ്കാരം[6]
  • ലെനിൻ ഇറാനി കവിതാപുരസ്കാരം[6]
  • സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന്റെ സർഗ്ഗാത്മക സാഹിത്യത്തിനുള്ള പ്രൊഫ. മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡ് - ഒരുമ്പെട്ടോൾ (കവിതാ സമാഹാരം)[5][7]
  1. https://www.keralatourism.org/latestfromkeralatourism/onam_2019_-_programme_booklet_malayalam.pdf
  2. http://www.keralasahityaakademi.org/images/22-04-17/invitation%20final%20for%20print%20updated.pdf
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-02-28. Retrieved 2020-02-28.
  4. "പൂന്താനം സാഹിത്യോത്സവം നാളെമുതൽ". Retrieved 2020-10-12.
  5. 5.0 5.1 5.2 5.3 "മുണ്ടശ്ശേരി അവാർഡ് സുഷമബിന്ദുവിന്". www.mathrubhumi.com. മാതൃഭൂമി. Retrieved 2020-10-12.[പ്രവർത്തിക്കാത്ത കണ്ണി]
  6. 6.0 6.1 6.2 "സർഗ്ഗാത്മക സാഹിത്യത്തിനുള്ള പ്രൊഫസർ മുണ്ടശ്ശേരി അവാർഡ് സുഷമ ബിന്ദുവിന്". Archived from the original on 2021-02-01.
  7. പുഴ. "ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡ് സുഷമ ബിന്ദുവിന്റെ 'ഒരുമ്പെട്ടോൾ'ക്ക് | പുഴ.കോം - നവസംസ്കൃതിയുടെ ജലസമൃദ്ധി" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-09-23.
"https://ml.wikipedia.org/w/index.php?title=സുഷമ_ബിന്ദു&oldid=3809258" എന്ന താളിൽനിന്ന് ശേഖരിച്ചത്