സുശീല നയ്യാർ
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിത
പ്രസിദ്ധ ഗാന്ധിയനും ഇന്ത്യൻ സ്വാത്രന്ത്ര്യ സേനാനിയുമായിരുന്നു. സുശീല നയ്യാർ ഇംഗ്ലീഷ്: Sushila Nayyar. (1914 – 2000) ഗാന്ധിയുടെ സ്വകാര്യവൈദ്യനായിരുന്നു
ജീവിതരേഖ
തിരുത്തുക1914 ൽ ഇന്നത്തെ പാകിസ്താനിലായിരുന്ന കുഞ്ചാ എന്ന സ്ഥലത്താണ് സുശീല ജനിച്ചത്. സുശീലയുടെ സഹോദരന്ന് പ്യാരേലാൽ നയ്യാർ ഗാന്ധിജിയുടെ സഹായിയായിരുന്നു.
ഡൽഹിയിലെ ലേഡി ഹാർഡിങ്ങ് മെഡിക്കൽ കോളേജിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി. ർദായിൽ പൊട്ടിപ്പുറപ്പെട്ട കോളറ രോഗം ഏതാണ്ട് ഒറ്റക്കുതന്നെ നിർമ്മാർജ്ജനം ചെയ്യാൻ സുശീലക്കു കഴിഞ്ഞു.
1942 ൽ എം.ഡി. പഠനം പൂർത്തിയാക്കിയ സുശീല വീണ്ടും ഗാന്ധിജിയുടെ സേവാശ്രമത്തിൽ മടങ്ങിയെത്തി ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തു.