ഇന്ത്യൻ ദേശീയ വനിതാ ഹോക്കി ടീമിലെ ഒരു കളിക്കാരിയാണ് സുശീല ചാനു ഇന്ത്യൻ ദേശീയ ഹോക്കി ടീമിന്റെ നിലലിലെ ക്യാപ്റ്റൻ കൂടിയാണ് ഇവർ.[1]

സുശീല ചാനു
Chanu in 2013
Personal information
Full name Sushila Chanu Pukhrambam
Born (1992-02-25) 25 ഫെബ്രുവരി 1992  (32 വയസ്സ്)
Manipur, India
Playing position Halfback
National team
2008–present India 112 (4)
Infobox last updated on: 13 July 2016

ആദ്യകാല ജീവിതം തിരുത്തുക

പുക്‌രംഭം ശ്യംസുന്ദറിന്റെയും പുക്‌രംഭം ഓങ്ബി ലതയുടെ മകളായി 1992 ഫെബ്രുവരി 25ന് മണിപ്പൂരിൽ ജനിച്ചു. 2010മുതൽ സെൻട്രൽ മുംബൈ റെയിൽവേയിൽ ടിക്കറ്റ് കളക്ടറായി ജോലിചെയ്യുന്നു.[2]

നേട്ടങ്ങൾ തിരുത്തുക

  • 2013ൽ ജർമ്മനിയിൽ നടന്ന ജൂനിയർ വനിതാ ഹോക്കി ടൂർണമെന്റിൽ വെള്ളി മെഡൽ നേടിയ ടീമിന്റെ ഭാഗമായിരുന്നു.[3]
  • 2016ലെ റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ നയിച്ചത് ഇവരാണ്. മോശം ഫോമിന്റെയും വിവാദ നിലപാടുകളുടെയും പേരിൽ റിതു റാണിയെ ടീമിൽനിന്ന് ഒഴിവാക്കിയാണ് സുശീല ചാനുവിനെ നായികയാക്കിയത്.
  • 121 അന്താരാഷ്ട്ര കളികളിൽ സംബന്ധിച്ച ഇവർ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നായി നാലു ഗോളുകൾ നേടി.[4]

അവലംബം തിരുത്തുക

  1. "Sushila to lead Indian women's hockey team in Rio Olympics". Business Standard. 12 July 2016. Retrieved 13 July 2016.
  2. "International hockey player Sushila eyeing Olympic". E-Pao. 19 March 2013. Retrieved 18 July 2013. {{cite news}}: Italic or bold markup not allowed in: |publisher= (help)
  3. "Junior hockey skipper Chanu eager to inspire peers". Hindustan Times. 8 August 2013. Archived from the original on 2013-08-09. Retrieved 9 August 2013. {{cite news}}: Italic or bold markup not allowed in: |publisher= (help)
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-15. Retrieved 2016-08-21.
"https://ml.wikipedia.org/w/index.php?title=സുശീല_ചാനു&oldid=3648044" എന്ന താളിൽനിന്ന് ശേഖരിച്ചത്