സുശീല കെർക്കെറ്റ

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക

ബീഹാറിൽ നിന്നുള്ള രാഷ്ട്രീയ പ്രവർത്തകയായിരുന്നു സുശീല കെർക്കെറ്റ (ജീവിതകാലം: 27 ഏപ്രിൽ 1939-19 ഒക്ടോബർ 2009) . 1985 മുതൽ 2000 വരെ ബീഹാർ നിയമസഭയിലും ഖുന്തി ലോക്സഭാ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലും അംഗമായിരുന്നു.

സുശീല കെർക്കെറ്റ
MP
ഓഫീസിൽ
2004–2009
മുൻഗാമികരിയ മുണ്ട
പിൻഗാമികരിയ മുണ്ട
മണ്ഡലംഖുന്തി
വ്യക്തിഗത വിവരങ്ങൾ
ജനനം27 ഏപ്രിൽ 1939
റാഞ്ചി, ജാർഖണ്ഡ്
മരണം19 ഒക്ടോബർ 2009
ഖുന്തി, ജാർഖണ്ഡ്
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിനോട്ട്ട്രോട്ട് കെർക്കറ്റ
കുട്ടികൾ3 ആൺമക്കളും 2 പെൺമക്കളും
വസതിsറാഞ്ചി, ജാർഖണ്ഡ്
As of 25 September, 2006
ഉറവിടം: [1]

ബീഹാർ സർക്കാരിൽ നിരവധി പ്രധാന വകുപ്പുകൾ സുശീല കെ‍‍ർകെറ്റ വഹിച്ചിരുന്നു. 1985 മുതൽ 1988 വരെ അവർ ജലസേചന സഹമന്ത്രിയായിരുന്നു (സ്വതന്ത്ര ചുമതല).[1] 1989ൽ കാബിനറ്റ് റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച അവർ മൈനിങ് ആൻഡ് ജിയോളജി, ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് വകുപ്പുകൾക്ക് നേതൃത്വം നൽകി.

അവർ ജാർഖണ്ഡിലെ ഖുന്തി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗവുമായിരുന്നു. ഖുന്തിയിലെ ബിർസ കോളേജിൽ ലക്ചററായിരുന്ന അവർ പിന്നീട് അതിന്റെ പ്രിൻസിപ്പലായി.[2]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

1939 ഏപ്രിൽ 27ന് ബീഹാറിലെ റാഞ്ചി പ്രഭുദയാൽ മാർക്കിയുടെയും മൈനി മാർക്കിയുടെയും മകളായി സുശീല കെർക്കെറ്റ ജനിച്ചു. റാഞ്ചിയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് വിദ്യാഭ്യാസത്തിൽ ബിരുദവും ഫിലോസഫിയിൽ ബിരുദാനന്തര ബിരുദവും നേടി.

പിന്നീട് 1970 ഡിസംബർ 28 ന് ശ്രീ നോട്ട്രോട്ട് കെർക്കെറ്റയെ വിവാഹം കഴിച്ച അവർക്ക് റോഷൻ, പ്രവീൺ, നവീൻ എന്നിങ്ങനെ മൂന്ന് ആൺമക്കളും സന്ധ്യ, ആശ എന്നിങ്ങനെ രണ്ട് പെൺമക്കളും ജനിച്ചു.[1]

വ്യക്തിപരമായ താൽപ്പര്യങ്ങൾ

തിരുത്തുക

പ്രാദേശിക ഗ്രാമങ്ങൾ പതിവായി സന്ദർശിക്കുകയും പ്രാദേശിക കൈത്തറി പോലുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഒരു സാമൂഹിക പ്രവർത്തകയും അദ്ധ്യാപികയുമായിരുന്നു കെർക്കെറ്റ. അമ്പെയ്ത്ത്, ഫുട്ബോൾ, ഹോക്കി എന്നിവ അവരുടെ കായിക താൽപ്പര്യങ്ങളിൽ ഉൾപ്പെടുന്നു. ജാർഖണ്ഡ് വനിതാ ഹോക്കി അസോസിയേഷൻ, ചോട്ടാനാഗ്പൂരിലെ മഹിളാ ഹോക്കി അസോസിയേഷൻ, ബീഹാർ വനിതാ ഹോക്കി അസോസിയേഷൻ എന്നിവയ്ക്ക് അവർ നേതൃത്വം നൽകി.[1]

വഹിച്ച സ്ഥാനങ്ങൾ

തിരുത്തുക
  • 1985-2000 അംഗം, ബീഹാർ നിയമസഭ (മൂന്ന് തവണ)
  • 1985-88 സഹമന്ത്രി, (സ്വതന്ത്ര ചുമതല) ജലസേചനം, ബീഹാർ സർക്കാർ
  • 1988-89 കാബിനറ്റ് മന്ത്രി, ഗ്രാമവികസനം, ഭക്ഷ്യ, സിവിൽ സപ്ലൈ, ബീഹാർ സർക്കാർബീഹാർ സർക്കാർ
  • 1989-90 കാബിനറ്റ് മന്ത്രി, മൈനിങ് ആൻഡ് ജിയോളജി, ബീഹാർ സർക്കാർ
  • 1990-95 കോ-ഓർഡിനേറ്റർ, പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റി, ബീഹാർ ലെജിസ്ലേറ്റീവ് അസംബ്ലി കോ-ഓൾഡിനേറ്റർ നിവാഡൻ കമ്മിറ്റി, ബീഹർ ലെജിസ്ലെറ്റീവ് അസംബ്ലി
  • 1990-2000 ഡെപ്യൂട്ടി ലീഡർ, കോൺഗ്രസ് പാർട്ടി, ബീഹാർ നിയമസഭ ചെയർമാൻ, ശിശു-വനിതാ വികസന സമിതി (രണ്ട് തവണ)
  • 2004ൽ പതിനാലാം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു-വനിതാ ശാക്തീകരണ സമിതി അംഗം, തൊഴിൽ സമിതി അംഗം
  • 2006 ഓഗസ്റ്റ് 16 വനിതാ ശാക്തീകരണ സമിതി അംഗം
  • 5 ഓഗസ്റ്റ് 2007 തൊഴിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം

വ്യക്തിജീവിതം

തിരുത്തുക

1970 ഡിസംബർ 28ന് നോട്രോട്ട് കെർക്കെറ്റയെ വിവാഹം കഴിച്ച അവർക്ക് പിന്നീട് മൂന്ന് ആൺമക്കളും രണ്ട് പെൺമക്കളും ജനിച്ചു. നോട്ട്രോട്ട് നേരത്തേ മരിച്ചു.

2009 ഡിസംബർ 19ന് റാഞ്ചിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് സുശീല കെർക്കെറ്റ അന്തരിച്ചു. 70ാം വയസ്സിലായിരുന്നു അവരുടെ അന്ത്യം.[1]

മൂത്ത മകൻ റോഷൻ കുമാർ സുരിനൊപ്പമാണ് കെർക്കെറ്റ താമസിച്ചിരുന്നത്. ഏതാനും ആഴ്ചകളായി ആരോഗ്യനില തൃപ്തികരമല്ലായിരുന്നു. 2009 ഡിസംബർ 19ന് ഉച്ചകഴിഞ്ഞ് ഹൃദയാഘാതം സംഭവിച്ച അവരെ കുടുംബം അടുത്തുള്ള രാജ് ആശുപത്രിയിൽ എത്തിച്ചു.[2]

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 1.2 1.3 "Members : Lok Sabha". 164.100.47.194. Retrieved 2017-07-29. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ":0" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. 2.0 2.1 "The Telegraph – Calcutta (Kolkata) | Jharkhand | Sushila Kerketta passes away". www.telegraphindia.com. Archived from the original on 29 July 2017. Retrieved 2017-07-29. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ":1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
"https://ml.wikipedia.org/w/index.php?title=സുശീല_കെർക്കെറ്റ&oldid=4080195" എന്ന താളിൽനിന്ന് ശേഖരിച്ചത്