ഇന്ത്യയിലെ ഒരു പ്രമുഖ സമുദ്രശാസ്ത്രജ്ഞയും, അന്തരീഷ പഠന വിദഗ്ദ്ധയുമാണു് സുലോചന ഗാഡഗിൽ. പൂനയിലെ അന്തരീക്ഷ, സമുദ്രശാസ്ത്ര പഠനകേന്ദ്രത്തിലെ അദ്ധ്യാപികയാണ്., പ്രശസ്തയായ ഒരു കാലാവസ്താ നിരീക്ഷകയുമാണ്. മൺസൂണിനെക്കുറിച്ചു് പഠിക്കുകയും കാലാവസ്ഥ പ്രതിഭാസത്തിൽ മൺസൂൺ മഴകളുടെ വ്യതിയാനങ്ങളെക്കുറിച്ചുള്ള രൂപീകരണത്തിൽ സുപ്രധാനപങ്കുവഹിച്ചു.[1][2].

സുലോചന ഗഡ്ഗിൽ
ദേശീയതഇന്ത്യ
കലാലയംപൂനെ യൂണിവേഴ്സിറ്റി
ജീവിതപങ്കാളി(കൾ)മാധവ് ഗാഡ്ഗിൽ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംസമുദ്ര ശാസ്ത്രം, കാലാവസ്താ നിരീക്ഷണം
സ്ഥാപനങ്ങൾഅന്തരീക്ഷ, സമുദ്രശാസ്ത്ര പഠനകേന്ദ്രം, പൂനെ

ജീവിത രേഖ

തിരുത്തുക

1944 -ൽ പൂനെയിൽ ജനിച്ചു. അച്ഛൻ ഒരു ആധുനിക വൈദ്യനും അമ്മ മറാത്തി എഴുത്തുകാരിയുമായിരുന്നു. പൂനെ യൂണിവേഴ്സിറ്റിയിൽ നിന്നും അപ്ലൈഡ് മാത്തമാറ്റിക്സിൽ ബിരുദാനന്തര ബിരുദം നേടി. ശേഷം ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നു് ഫിസിക്കൽ ഓഷ്യാനോ ഗ്രാഫിക് എന്ന വിഷയത്തിൽ പ്രൊ.എ.ആർ. റോബിൻസൺ നുമൊപ്പം ഗവേഷണം നടത്തി. പി.എച്ച്.ഡി.യ്ക്കു ശേഷം എം.ഐ.ടി.യിൽ പ്രൊ. ജൂൾ. ഗ്രിഗറി ചാർനി യോടൊപ്പം പോസ്റ്റ് ഡോക്ടറൽ ജോലി ചെയ്തു. സഹപ്രവർത്തകനായ ശാസ്ത്രജ്ഞൻ മാധവിനെ വിവാഹം ചെയ്തു. രണ്ടു പുത്രിയും ഒരു പുത്രനുമുണ്ടു്.

  1. സുലോചന ഗഡ്ഗിൽ - ലഘൂ ജീവചരിത്രം Archived 2014-03-16 at the Wayback Machine. ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി ഔദ്യോഗിക വെബ് വിലാത്തിൽ നിന്നും ശേഖരിച്ചത്
  2. മൈക്കിൾ, ജെയിംസ്. മൺസൂൺ ഡൈനാമിക്സ്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 429. ISBN 978-0521224970. ടോപ്പോഗ്രഫി റോസ്ബി വേവ്സ് ഇൻ സമ്മർ മൺസൂൺ - പ്രബന്ധം - സുലോചന ഗാഡ്ഗിൽ
"https://ml.wikipedia.org/w/index.php?title=സുലോചന_ഗഡ്ഗിൽ&oldid=3792715" എന്ന താളിൽനിന്ന് ശേഖരിച്ചത്