സുമ്പാവ
ഇന്തോനേഷ്യയുടെ കീഴിലുള്ള ഒരു ദ്വീപ്
സുമ്പാവ ഇന്തോനേഷ്യയിലെ ലെസ്സർ സുന്ദ ദ്വീപസമൂഹ ശൃംഖലയുടെ മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപ് ആണ്. പടിഞ്ഞാറ് ലാംബാക്ക്, കിഴക്ക് ഫ്ലോറെസ്, തെക്കുകിഴക്ക് സുമ്പ എന്നിവയുമാണ്ഈ ദ്വീപിന്റെ അതിരുകൾ. പടിഞ്ഞാറൻ നുസാ ടെങ്കാരാ പ്രവിശ്യയുടെ ഭാഗമാണ് ഈ ദ്വീപെങ്കിലും, സമീപകാലത്ത് ഇന്തോനേഷ്യൻ സർക്കാർ ഇതിനെ ഒരു പ്രത്യേക പ്രവിശ്യയായി മാറ്റാനുള്ള നടപടികൾ കൈക്കൊണ്ടിരിക്കുന്നു.[1] പരമ്പരാഗതമായി ഈ ദ്വീപ് കുചന്ദനം, തേൻ, ചന്ദനത്തടി എന്നിവയുടെ ഉറവിടമായി അറിയപ്പെടുന്നു. ഒരു സവേന കാലാവസ്ഥക്കു സമമായ കാലാവസ്ഥയും വിശാലമായ പുൽമേടുകളുമുള്ള ദ്വീപ് കുതിരകളുടെയും കന്നുകാലികളുടെയും വളർത്തൽ കേന്ദ്രമായും മാനുകളെ വേട്ടയാടാനും ഉപയോഗിച്ചിരുന്നു.
Geography | |
---|---|
Location | South East Asia |
Coordinates | 8°47′S 118°5′E / 8.783°S 118.083°E |
Archipelago | Lesser Sunda Islands |
Area | 15,214.13 കി.m2 (5,874.21 ച മൈ) |
Area rank | 57th |
Highest elevation | 2,850 m (9,350 ft) |
Highest point | Tambora |
Administration | |
Indonesia | |
Province | West Nusa Tenggara |
Demographics | |
Population | 1,391,340 (2014) |
Pop. density | 91.45 /km2 (236.85 /sq mi) |
Ethnic groups | Sumbawa people, Bima people |
അവലംബം
തിരുത്തുക- ↑ Jakarta Post, 14 November 2013