സുഭാഷ് മുഖോപാധ്യായ
ഇന്ത്യന്‍ എഴുത്തുകാരന്‍
(സുഭാസ് മുഖോപാധ്യായ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സുഭാഷ് മുഖോപാധ്യായ 20-ആം നൂറ്റാണ്ടിലെ പ്രധാന ബെംഗാളി കവികളിൽ ഒരാളായിരുന്നു. 1919 ഫെബ്രുവരി 12-ന് പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ കൃഷ്ണനഗറിൽ ജനിച്ചു. വിദ്യാലയ ജീവിതത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ചു.
സുഭാഷ് മുഖോപാധ്യായ | |
---|---|
ജനനം | കൽക്കട്ട (ഇപ്പോൾ കൊൽക്കത്ത), പശ്ചിമബംഗാൾ, ബ്രിട്ടീഷ് ഇന്ത്യ | 12 ഫെബ്രുവരി 1919
മരണം | 2003 ജൂലൈ 8 (84 വയസ്സ്) |
തൊഴിൽ | കവി |
ദേശീയത | ഇന്ത്യ |
Genre | നോവലുകൾ, കവിതകൾ, ലിബ്രെറ്റോ |
1940-ൽ വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ ആദ്യ കൃതിയായ പഡതിക് (കാലാൾ പടയാളി) രചിച്ചു. 1964-ൽ സാഹിത്യ അക്കാദമി പുരസ്കാരവും 1991-ൽ ജ്ഞാനപീഠ പുരസ്കാരവും ലഭിച്ചു. ചിർക്കുട്, അഗ്നികോൺ, ഏ ഭായ്, ഫൂൽ ഫുഡക് തുടങ്ങിയവ മറ്റ് പ്രധാന കൃതികളിൽ ചിലതാണ്.
2003 ജൂലൈ 8-ന് കൊൽക്കത്തയിൽ വച്ച് അന്തരിച്ചു.