കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന മുഖ്യപുരസ്‌കാരം ലഭിച്ച ശില്‌പിയാണ് സുഭാഷ്‌ വിശ്വനാഥൻ .[1]

ശില്പ നിർമ്മിതിയിൽ ഏർപ്പെട്ടിരിക്കുന്ന സുഭാഷ്‌ വിശ്വനാഥൻ.JPG

ജീവിതരേഖ തിരുത്തുക

തൃശൂർ ജില്ലയിലെ പേരാമംഗലം സ്വദേശിയാണ്. കേരള ലളിത കലാ അക്കാദമിയിൽ കെയർ ടേക്കറായി ജോലി ചെയ്യുന്നു. ആലപ്പുഴയിലെ കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക കാർട്ടൂൺ മ്യൂസിയത്തിൽ ഓച്ചിറ ക്ഷേത്രവുമായി ബന്ധപ്പെട്ട കാഴ്ചകൾ സ്വാംശീകരിച്ച് രൂപപ്പെടുത്തിയ അമൂർത്ത ശില്പം പ്രദർശിപ്പിച്ചിട്ടുണ്ട്.[2]

പുരസ്കാരങ്ങൾ തിരുത്തുക

  • കേരള ലളിതകലാ അക്കാദമിയുടെ ശിൽപ്പത്തിനുള്ള മുഖ്യപുരസ്‌കാരം (2004)
  • കേരള ലളിതകലാ അക്കാദമിയുടെ ശിൽപ്പത്തിനുള്ള ഓണറബിൾ മെൻഷൻ (2012)[3]

അവലംബം തിരുത്തുക

  1. "ചാരുത സംസ്ഥാന ശില്‌പകലാ ക്യാമ്പ്‌". www.lalithkala.org. Retrieved 14 ഡിസംബർ 2014.
  2. "കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക കാർട്ടൂൺ മ്യൂസിയത്തിന് അലങ്കാരമായ ശില്പങ്ങളുടെ സമർപ്പണം ഇന്ന്‌". www.mathrubhumi.com. Retrieved 6 മാർച്ച് 2015.[പ്രവർത്തിക്കാത്ത കണ്ണി]
  3. "ലളിതകലാ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". www.madhyamam.com. Retrieved 15 ഡിസംബർ 2014.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സുഭാഷ്‌_വിശ്വനാഥൻ&oldid=3792691" എന്ന താളിൽനിന്ന് ശേഖരിച്ചത്