സുബ്രമണ്യൻ രാജേശ്വരി
കർണാടക ശാസ്ത്രീയ സംഗീതജ്ഞയാണ് സുബ്രമണ്യൻ രാജേശ്വരി (ജനനം : 1946). നിരവധി പ്രശസ്ത നർത്തകിമാരുടെ ഭരതനാട്യ കുച്ചിപ്പുടി നൃത്ത വേദികളിൽ സംഗീതമാലപിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.
ജീവിതരേഖ
തിരുത്തുകതമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ ജനിച്ചു. രാമനാഥ കൃഷ്ണൻ, മധുരൈ എൻ. കൃഷ്ണൻ, എസ്. രാജം, ഡി.കെ. ജയരാമൻ എന്നിവരുടെ പക്കൽ കർണാടക സംഗീതം അഭ്യസിച്ചു. ധർമ്മപുരം സ്വാമിനാഥന്റെ പക്കൽ തേവാരം, തിരുവാസകം, പെരിയപുരാണം എന്നിവ പഠിച്ചു. ലാൽഗുഡി ജയരാമന്റെ പദവർണ്ണങ്ങളെക്കുറിച്ചുള്ള പഠനത്തിന് എം.ഫിൽ ബിരുദം നേടി. മദ്രാസ് സർക്കാർ സംഗീത കോളേജിലെ അധ്യാപികയായിരുന്നു. മൗറീഷ്യസിലും സംഗീതാധ്യാപികയായി പ്രവർത്തിച്ചു.
കർണാടക ശാസ്ത്രീയ സംഗീത പരിശീലനം നൽകുന്ന 13 വോള്യം കാസെറ്റുകൾ പുറത്തിറക്കി.
നാടകങ്ങൾ
തിരുത്തുകപുരസ്കാരങ്ങൾ
തിരുത്തുക- കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം[1]