സുബ്ബരാമൻ വിജയലക്ഷ്മി
സുബ്ബരാമൻ വിജയലക്ഷ്മി ചെസ്സിൽ ഗ്രാൻഡ് മാസ്റ്റർ പദവി ലഭിച്ച ആദ്യത്തെ ഇന്ത്യൻ വനിതയാണ്.[1] ചെസ്സ് ഒളിമ്പ്യാഡുകളിൽ ഇന്ത്യയിൽ നിന്നുള്ള മറ്റെല്ലാ കളിക്കാരേക്കാളും കൂടുതൽ മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ദേശീയ തലത്തിൽ സീനിയർ ടൈറ്റിൽ ഉൾപ്പെടെ എല്ലാ പ്രായപരിധികൾക്കുമായുള്ള ടൈറ്റിലുകളിൽ വിജയിച്ച വനിതാ ചെസ്സ് പ്ലേയർ. ചെന്നൈയിൽ ജനിച്ചു വളർന്ന സുബ്ബരാമൻ വിജയലക്ഷ്മി തന്റെ പിതാവിന്റെയടുത്തു നിന്നാണ് ചെസ്സിൽ പരിശീലനം നേടിയത്. ഇന്ത്യയിൽ നിന്നുള്ള ചെസ്സ് ഗ്രാൻഡ് മാസ്റ്റർ ശ്രീറാം ഝായാണ് ഭർത്താവ്. 2001 -ൽ 2001 -ൽ അർജുന അവാർഡ് നേടി.
സുബ്ബരാമൻ വിജയലക്ഷ്മി | |
---|---|
മുഴുവൻ പേര് | സുബ്ബരാമൻ വിജയലക്ഷ്മി |
രാജ്യം | ഇന്ത്യ |
സ്ഥാനം | ഗ്രാൻഡ് മാസ്റ്റർ |
ഉയർന്ന റേറ്റിങ് | 2485 (ഒക്ടോബർ 2005) |
അവലംബം
തിരുത്തുക