മനുഷ്യന്റെ തലച്ചോറിൽ പാരെറ്റൽ ലൊബ്യൂളിന്റെ മുൻഭാഗം രണ്ടു വരമ്പുകളായി പിരിയുന്നതിൽ ഒരു ഭാഗമാണ് സുപ്രാമാർജിനൽ ജൈറസ്.ആംഗുലാർ ജൈറസ്സാണ് മറ്റൊരു ഭാഗം.മനുഷ്യന്റെ തലച്ചോറിൽ മാത്രമാണ് ഇത്തരമൊരു വിഭജനം കാണുക.ഈ സവിശേഷ ഭാഗത്തെ ബ്രോഡ്മാൻ 40 എന്നും വിശേഷിപ്പിക്കുന്നുണ്ട്.സങ്കീർണ്ണശേഷികളുടെ ആവിഷ്കരണത്തിലും ഗ്രഹണത്തിലും വിശകലനത്തിലും ഈ ഭാഗം നേരിട്ട് പങ്കെടുക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.ജൈറസ്സിനു തകരാർ നേരിട്ടാൽ അപ്രേക്സിയ എന്ന രോഗത്തിനു കാരണമാകാം.മനുഷ്യന്റെ സഹജാവബോധത്തെ കാര്യമായി നിയന്ത്രിക്കുന്നതു കൂടാതെ അപരന്റെ വൈകാരിക തലങ്ങളെ നിരീക്ഷിച്ച് വിശകലനം ചെയ്തു തീരുമാനമെടുക്കുന്നതിനും ജൈറസ്സ് മേഖല സഹായിക്കുന്നു.[1] ദർപ്പണനാഡീകോശങ്ങളുടെ സജീവ ഇടപെടൽ മേഖലകൂടിയാണ് ഈ ഭാഗം.[2]

Brain: സുപ്രാമാർജിനൽ ജൈറസ്
Lateral view of a human brain, main gyri labeled.
Lateral surface of left cerebral hemisphere, viewed from the side. (Supramarginal gyrus shown in orange.)
Latin Gyrus supramarginalis
NeuroNames hier-90
NeuroLex ID birnlex_1381

പുറംകണ്ണികൾ

തിരുത്തുക
  1. Gazzaniga, M.S., Ivry, R.B. and Mangun, G.R., Cognitive Neuroscience, the Biology of the Mind, third edition, 2009, W.W. Norton, publishers. pgs. 395–401
  2. Reed, C. L., & Caselli, R. J. (1994). The nature of tactile agnosia: a case study. Neuropsychologia, 32(5), 527-539.
"https://ml.wikipedia.org/w/index.php?title=സുപ്രാമാർജിനൽ_ജൈറസ്&oldid=2816367" എന്ന താളിൽനിന്ന് ശേഖരിച്ചത്