സുനൻ അബൂദാവൂദ്
പ്രാമാണികമായി സുന്നി മുസ്‌ലിംകൾ പരിഗണിക്കുന്ന ആറ് ഹദീഥ് സമാഹാരങ്ങളിലൊന്നാണ് സുനൻ അബുദാവൂദ് ( അറബി: سنن أبي داود )[1]. അബൂദാവൂദ് അൽ സിജിസ്ഥാനി ആണ് ഇതിന്റെ സമാഹാരം നടത്തിയത്.
കർത്താവ് | അബൂദാവൂദ് |
---|---|
യഥാർത്ഥ പേര് | سنن أبي داود |
ഭാഷ | അറബി |
പരമ്പര | Kutub al-Sittah |
സാഹിത്യവിഭാഗം | ഹദീഥ് സമാഹാരം |
ഘടന
തിരുത്തുക21 പുസ്തകങ്ങളായി അബൂദാവൂദ് സമാഹരിച്ച ഹദീഥുകളാണ് സുനൻ അബൂദാവൂദിൽ ഉള്ളത്. മൂന്നു വിഭാഗങ്ങളായി അദ്ദേഹം ഹദീഥുകളെ ക്രോഡിക്കരിച്ചിരിക്കുന്നതായി കാണുന്നു.
- ബുഖാരിയോ മുസ്‌ലിമോ രണ്ടുപേരുമോ ഉദ്ധരിച്ചിട്ടുള്ള ഹദീഥുകൾ
- ബുഖാരിയുടെ ഹദീഥ് നിവേദനമാനദണ്ഡങ്ങൾക്കനുസൃതമായ ഹദീഥുകൾ
- മുസ്‌ലിമിന്റെ ഹദീഥ് നിവേദനമാനദണ്ഡങ്ങൾക്കനുസൃതമായ ഹദീഥുകൾ
ഇരുപത് വർഷങ്ങൾ കൊണ്ട് അബൂദാവൂദ് ശേഖരിച്ച അഞ്ച് ലക്ഷം ഹദീഥുകളിൽ നിന്ന് 4800 എണ്ണം മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്[2]. ഓരോ നിവേദനത്തിന്റെയും പരമ്പരിയിലെ അന്നത്തെ കണ്ണികളെ നേരിൽ കണ്ട്, അവരിലേക്ക് ഈ ഹദീഥ് എത്തിയതിന്റെ നാൾവഴി പരിശോധിച്ചാണ് ഹദീഥുകളുടെ പ്രാമാണികത അദ്ദേഹം പരിശോധിച്ചിരുന്നത്. സുന്നി മുസ്‌ലിംകൾ സിഹാഹുസ്സിത്തയിൽ നാലാം സ്ഥാനമാണ് സുനനിന് കല്പിക്കുന്നത്[3][4][5][6].
അവലംബം
തിരുത്തുക- ↑ Jonathan A.C. Brown (2007), The Canonization of al-Bukhārī and Muslim: The Formation and Function of the Sunnī Ḥadīth Canon, p.10. Brill Publishers. ISBN 978-9004158399. Quote: "We can discern three strata of the Sunni hadith canon. The perennial core has been the Sahihayn. Beyond these two foundational classics, some fourth/tenth-century scholars refer to a four-book selection that adds the two Sunans of Abu Dawood (d. 275/889) and al-Nasa'i (d. 303/915). The Five Book canon, which is first noted in the sixth/twelfth century, incorporates the Jami' of al-Tirmidhi (d. 279/892). Finally the Six Book canon, which hails from the same period, adds either the Sunan of Ibn Majah (d. 273/887), the Sunan of al-Daraqutni (d. 385/995) or the Muwatta' of Malik b. Anas (d. 179/796). Later hadith compendia often included other collections as well.' None of these books, however, has enjoyed the esteem of al-Bukhari's and Muslim's works."
- ↑ Mohammad Hashim Kamali (2005). A Textbook of Hadith Studies: Authenticity, Compilation, Classification and Criticism of Hadith, p. 39. The Islamic Foundation
- ↑ "Various Issues About Hadiths". www.abc.se. Archived from the original on 2012-10-16. Retrieved 2021-08-11.
- ↑ Scott C. Lucas, Constructive Critics, Ḥadīth Literature, and the Articulation of Sunnī Islam, pg. 106. Leiden: Brill Publishers, 2004.
- ↑ Ibn Khallikan's Biographical Dictionary, translated by William McGuckin de Slane. Paris: Oriental Translation Fund of Great Britain and Ireland. Sold by Institut de France and Royal Library of Belgium. Vol. 3, pg. 5.
- ↑ "Various Issues About Hadiths". www.abc.se. Archived from the original on 2012-10-16. Retrieved 2021-08-11.