സുന്ദരി ഉത്തം ചന്ദാനി

ഇന്ത്യന്‍ രചയിതാവ്‌

സിന്ധി ഭാഷയിൽ എഴുതുന്ന ഒരു ഭാരതീയ എഴുത്തുകാരിയായിരുന്നു സുന്ദരി ഉത്തം ചന്ദാനി (Sundri Uttamchandani). (28 സെപ്റ്റംബർ 1924 – 8 ജൂലൈ 2013) . എ ജെ ഉത്തം എന്ന എഴുത്തുകാരന്റെ പത്നിയാണ്.

സിന്ധിഭാഷയിലെ വിച്ചോരോ എന്ന പുസ്തകത്തിന് അവർക്ക് 1986ലെ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ഒമ്പതു ചെറുകഥകളുടെ സമാഹാരമായിരുന്നു ആ പുസ്തകം.

സുന്ദരി ഉത്തം ചന്ദാനി 28 സെപ്റ്റംബർ 1924 ൽ ഹൈദരാബാദ് സിന്ധിൽ (ആ സ്ഥലം ഇപ്പോൾ പാകിസ്താനിൽ) ജനിച്ചു. ബ്രിട്ടീഷുകാർ സിന്ധ് കയ്യടക്കുന്നതിനു മുമ്പെ സിന്ധിന്റെ തലസ്ഥാനം ഹൈദരാബാദ് ആയിരുന്നു. കൂട്ടുകുടുംബത്തിനൊപ്പം ജീവിച്ചിരുന്ന സുന്ദരി ചെറുപ്പത്തിൽത്തന്നെ നാടോടിക്കഥകളും പുരാണകഥകളും കേട്ടാണ് വളർന്നത്. കോളേജിൽ പഠിക്കുന്ന സമയത്ത് “ബഹാദൂർ മാവോ ജീ ബഹാദൂർ ദീദാ”(A brave daughter of a brave mother(ധീരയായ അമ്മയുടെ ധീരയായ മകൾ)) എന്ന കഥ തർജ്ജമ ചെയ്തുകൊണ്ടാണ് സാഹിത്യരംഗത്തേക്കു പ്രവേശിക്കുന്നത്.

1953ൽ അവരുടെ ആദ്യത്തെ നോവൽ കിരാന്ദർ ദീവാരൂം പ്രസിദ്ധീകരിച്ചു. ആ നോവൽ പല ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു. അവരുടെ രണ്ടാമത്തെ നോവൽ “പ്രീത് പുരാനി, രീത് നിരാലി” 1956ൽ ഇറങ്ങി. അതും വളരെ പ്രസിദ്ധിയാർജ്ജിച്ചു. നോവലുകളല്ലാതെ, അവർ കുറേ ചെറുകഥകളും എഴുതിയിട്ടുണ്ട്. അവരുടെ ആദ്യത്തെ കഥയായ മമത 1952ൽ ചെറുകഥാമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. 1954 ൽ കോശൻ എന്ന അവരുടെ ചെറുകഥ സമ്മാനം നേടി. അറുപതുകളുടെ ആദ്യത്തിൽ കഹാനി എന്ന മാസികയേർപ്പെടുത്തിയ ചെറുകഥാമത്സരത്തിൽ സുന്ദരിയുടെ ചെറുകഥയായ ഖീർ ബാരിയാ ഹത്രാ ഒന്നാം സമ്മാനം നേടി. ആ കഥ 1960ൽ കഹാനി മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു. നാലു കവിതാസമാഹാരങ്ങളും അവരുടേതായുണ്ട്.

1946ൽ എഴുത്തു തുടങ്ങിയ അവർ 200 ചെറുകഥകളും 2 നോവലുകളും 12 ഏകാംഗനാടകങ്ങളും എഴുതി. ഏകദേശം 500 ലേഖനങ്ങളും 200 കവിതകളും അവരുടേതായുണ്ട്. അമൃതാ പ്രീതം, മാക്സിം ഗോർക്കി, കൃഷ്ണചന്ദ്ര, തുടങ്ങിയ പല എഴുത്തുകാരുടേയും കൃതികൾ വിവർത്തനം ചെയ്തു.

അവർ സിന്ധി സാഹിത്യ മണ്ഡലിന്റേയും അഖില ഭാരത് സിന്ധി ബോലി സാഹിത്യസഭയുടേയും ആദ്യകാലപ്രവർത്തകയായിരുന്നു. സിന്ധു നാരി സഭയ്ക്കും സിന്ധു ബാല മന്ദിറിനും അവർ തുടക്കം കുറിച്ചു.

പുരസ്കാരങ്ങൾ

തിരുത്തുക

സോവിയറ്റ് ലാൻഡ് നെഹ്രു പീസ് അവാർഡ്. (രണ്ടു ലക്ഷം രൂപ സമ്മാനത്തുകയും രണ്ടാഴ്ചയ്ക്ക് റഷ്യയിലേക്കുള്ള സന്ദർശനവും) ഭൂരി എന്ന പുസ്തകത്തിന് ഹിന്ദി ഡയറക്റ്ററേറ്റിന്റെ അവാർഡ് 1985ൽ അഖിൽ ഭാരത് സിന്ധി ബോലി/ സാഹിത്യ സഭയുടെ 10000/- രൂപ പുരസ്കാരം. 1986 ൽ വിച്ചോരോ എന്ന പുസ്തകത്തിന് സാഹിത്യ അക്കാദമി പുരസ്കാരം. മഹാരാഷ്ട്ര സർക്കാരിന്റെ ഗൌരവപുരസ്ക്കാരം -ഒരു ലക്ഷം രൂപ സമ്മാനത്തുക നാഷനൽ കൌൺസിൽ ഫോർ പ്രൊമോഷൻ ഓഫ് സിന്ധി ലാംഗ്വേജ് നൽകിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്. - 50000/- സമ്മാനത്തുക. 2002ൽ സിന്ധി അക്കാദമി ഡൽഹി നൽകിയ 150000/- രൂപയും പ്രശസ്തിപത്രവും.

ടെലിഫിലിമുകൾ

തിരുത്തുക
  • ബന്ധൻ - ഹിന്ദി- 1986
  • വിലായതി ഘോട്ട് ജീ ഗോളാ
  • കിറ്റി പാർട്ടി
  • ഭൂരി - 2008
  • ഇൻസാഫ്- 2012

പുസ്തകങ്ങൾ

തിരുത്തുക
  • കിരന്ദർ ദീവാരൂം - 1953 - 5 വാള്യങ്ങളും മൂന്നു ഭാഷകളിൽ വിവർത്തനവും വന്നു.
  • അമൻ സദേ പേയോ - 1966
  • പ്രീത് പുരാനി രീത് നിരാലി - 1956 (5 പതിപ്പുകൾ)
  • ഭാരത് റഷ് ബാ ബെൻ ബേലി
  • ഹുഗാവോ - 1993
  • തോ ജിൻ ജീ താത് - 1970
  • മുർക് തേ മനാ - 1992
  • നയൻ സഭിത്യാ ജൊ ദർശൻ - 1975
  • ഭൂരി - 1979 (3 പതിപ്പുകൾ)
  • ഹിക് സാസുയി സൌ സൂർ (വിവർത്തനം - 1963)
  • അച്ഛാ വാർ ഗാരാ ഗുൽ - 1965
  • അത്മ വിശ്വാസ് - 1999
  • വിച്ചോരോ - 1989 (2 പതിപ്പുകൾ)
  • സിന്ധു (നാടകങ്ങൾ) - 2000
  • യുഗാന്തർ - 1989
  • നഖ്‌രേലിയാം - 2001
  • ഖേര്യാൽ ധർത്തി - 1992
  • ദാത്ത് ബനി ആ ലാട്ട് - 2004
  • ബന്ധൻ - 1985 (3 പതിപ്പുകൾ)
  • ചഞ്ചല - അവരുടെ കഥകളുടെ ഹിന്ദി വിവർത്തനം - 2011

Tunio, Hafeez. "Sundri Uttamchandani: Noted Sindhi fiction writer passes away – The Express Tribune". Tribune.com.pk. Retrieved 10 July 2013. Sahitya Academy Awards in Sindhi

Lal, Mohan; Amaresh Datta (1992). Encyclopaedia of Indian Literature: Sasay-Zorgot (Volume 5). Sahitya Akademi. p. 4558.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

SundriUttam.com

Akhil Bharat Sindhi Boli Ain Sahit Sabha Awards

"https://ml.wikipedia.org/w/index.php?title=സുന്ദരി_ഉത്തം_ചന്ദാനി&oldid=2429687" എന്ന താളിൽനിന്ന് ശേഖരിച്ചത്