സുന്ദരികളും സുന്ദരന്മാരും

സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ മലയാളത്തിലെ നോവല്‍

പി.സി. കുട്ടിക്കൃഷ്ണൻ (ഉറൂബ്) രചിച്ച നോവലാണ് സുന്ദരികളും സുന്ദരന്മാരും. 1960ൽ നോവലിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിയ്ക്ക് ലഭിച്ചു.[1] 1954ൽ മാതൃഭൂമി വാരികയിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. പിന്നീട് സുശീല മിശ്ര ഈ കൃതിയെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയുണ്ടായി. [2]

സുന്ദരികളും സുന്ദരന്മാരും
സുന്ദരികളും സുന്ദരന്മാരും
കർത്താവ്ഉറൂബ്
ഭാഷമലയാളം
വിഷയംമലയാളത്തിൽ
സാഹിത്യവിഭാഗംനോവൽ
പ്രസാധകർഡി.സി. ബുക്സ്
ഏടുകൾ448
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
ISBN9788126407279

സംഗ്രഹം തിരുത്തുക

മലബാർ കലാപം നടന്നതിനു ശേഷമുള്ള കാലഘട്ടത്തിലെ മൂന്ന് തലമുറകളിലെ കഥാപാത്രങ്ങളെക്കുറിച്ചാണ് ഈ നോവലിൽ പറയുന്നത്.കുടുംബ അന്തരീക്ഷത്തിന്റെ ഉള്ളിൽ അടങ്ങുന്ന കാര്യങ്ങളെ "സുന്ദരികളും സുന്ദരന്മാരും "തുറന്നു കാണിക്കുന്നു. സംഘർഷ ഭരിതമായ ഒരു കാലഘട്ടത്തിന്റെ നേര്ച്ചിത്രം നോവലിൽ കാണുന്നതാണ്. നോവലിൽ ഒട്ടേറെ ചരിത്ര സംഭവങ്ങൾ കടന്നു വരുന്നു -ഖിലഫത്ത് പ്രസ്ഥാനം,2-ആം ലോക മഹായുദ്ധം, സ്വാതന്ത്ര്യ സമരം എന്നിവ എല്ലാം നോവലിന്റെ പശ്ചാത്തലമായി കടന്നു വരുന്നു. എന്ന് കരുതി ഇത് ഒരു ചരിത്ര നോവലായി കരുതി കൂടാ. ഒട്ടനവധി ചെറുതും വലുതും ആയ കഥാപാത്രങ്ങളിലൂടെ ആണ് നോവൽ മുന്നോട്ടു നീങ്ങുന്നത്.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-11-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-04-04.
  2. Mohan Lal, സംശോധാവ്. (1992). Encyclopaedia of Indian Literature: sasay to zorgot. New Delhi: Sahitya Akademi. പുറം. 4230.