ഭാരതീയ ഇതിഹാസകാവ്യമായ രാമായണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് സുന്ദരകാണ്ഡം. രാമായണത്തിലെ അഞ്ചാമത്തെ കാണ്ഡമാണിത്. ഹനുമാൻ ലങ്കയിലേയ്ക്ക് പുറപ്പെടുന്നതും സീതാദേവിയെ കാണുന്നതും ലങ്കയ്ക്ക് തീവയ്ക്കുന്നതുമൊക്കെയാണ് ഈ കാണ്ഡത്തിലെ ഭാഗങ്ങൾ. മറ്റ് കാണ്ഡങ്ങളിൽ നിന്ന് വ്യത്യസ്തമായി പൂർണ്ണമായും ഹനുമാന് സമർപ്പിച്ചിട്ടുള്ളതാണ് ഈ കാണ്ഡം. അതിനാൽത്തന്നെ, ഇത് സവിശേഷപ്രാധാന്യം അർഹിയ്ക്കുന്നു. ഇതിന്റെ അവസാനഭാഗത്ത് മാത്രമാണ് ശ്രീരാമൻ പ്രത്യക്ഷപ്പെടുന്നത്. സുന്ദരകാണ്ഡം മാത്രം വായിച്ചാൽ രാമായണം മുഴുവൻ വായിച്ചതുപോലെയായി എന്നാണ് വിശ്വാസം.

സുന്ദരകാണ്ഡം
Hanuman's visit, in bazaar art with a Marathi caption, early 1900s.jpg
Hanuman visiting Sita in Ashok Vatika, bazaar art, early 1900’s.
Information
ReligionHinduism
AuthorValmiki
LanguageSanskrit

അവലംബംതിരുത്തുക

പുറംകണ്ണികൾതിരുത്തുക

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രാമായണം/സുന്ദരകാണ്ഡം എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=സുന്ദരകാണ്ഡം&oldid=3349764" എന്ന താളിൽനിന്ന് ശേഖരിച്ചത്