ഒരു ഇന്ത്യൻ കായികതാരമാണ് സുനിത റാണി. ഭാരത സർക്കാരിന്റെ പത്മശ്രീ ലഭിച്ചി‌ട്ടുണ്ട്.

ജീവിതരേഖ

തിരുത്തുക

1979 ഡിസംബർ 4ന് പഞ്ചാബിൽ ജനിച്ചു. 2002ൽ നടന്ന 14-ാം ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ സ്വർണ മെഡലും 5000 മീറ്ററിൽ വെങ്കല മെഡലും കരസ്ഥമാക്കി. 1500 മീറ്ററിൽ സുനിത റാണി സ്ഥാപിച്ച 4:06.03 ആണ് നിലവിലെ ദേശീയ റെക്കോർഡ്. നിലവിൽ പഞ്ചാബിലെ പോലീസ് ഉദ്യോഗസ്ഥയാണ്.

പുരസ്കാരങ്ങൾ

തിരുത്തുക
  • പത്മശ്രീ (2001)[1]
  • അർജുന അവാർഡ് (1999)
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-10-19. Retrieved 2017-03-30.
"https://ml.wikipedia.org/w/index.php?title=സുനിത_റാണി&oldid=3792663" എന്ന താളിൽനിന്ന് ശേഖരിച്ചത്