ഇന്ത്യയിൽ ആദ്യമായി എച്ച്.ഐ.വി. വൈറസ് കണ്ടെത്തിയ ഡോക്ടറാണ്‌ സുനിതി സോളമൻ. രാജ്യത്തെ ആദ്യത്തെ എയ്ഡ്‌സ് പരിശോധനാ കേന്ദ്രമായ ചെന്നൈയിലെ വൈ.ആർ. ഗൈറ്റോണ്ടെ സെന്റർ ഫോർ എയ്ഡ്‌സ് റിസർച്ച് ആൻഡ് എജുക്കേഷൻ സ്ഥാപിച്ചതും ഡോ. സുനിതിയാണ്[1].

വൈറസ് കണ്ടെത്തൽതിരുത്തുക

എൺപതുകളിൽ വിദേശ പ്രസിദ്ധീകരണങ്ങളിൽ എയ്ഡ്‌സുമായി ബന്ധപ്പെട്ട ലേഖനങ്ങൾ വരുന്ന കാലത്താണ് സുനിതി ഇന്ത്യയിലും എയ്ഡ്സ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.1986ലാണ് രാജ്യത്തെ ആരോഗ്യമേഖലയിലെ സുപ്രധാനമായ കണ്ടെത്തൽ ഡോ. സുനിതി സോളമനിലൂടെ പുറത്തുവന്നത്. മൈലാപ്പൂരിലെ ആറ് ലൈംഗിക തൊഴിലാളികളുടെ രക്തസാമ്പിളിന്റെ പരിശോധനയിലാണ് സുനിതി രാജ്യത്തെ ഞെട്ടിച്ച കണ്ടെത്തൽ നടത്തിയത്. എച്ച്.ഐ.വി. വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ രക്തസാമ്പിളുകൾ വെല്ലൂർ മെഡിക്കൽ കോളേജിലേക്ക് അയച്ചാണ് സ്ഥരീകരിച്ചത്. അക്കാലത്ത് എലിസ ടെസ്റ്റിനുള്ള സൗകര്യം ഇവിടെ മാത്രമായിരുന്നു ഉണ്ടായിരുന്നത്[2].പിന്നീടിത് അമേരിക്കയിലെ മെരിലൻഡിലെ ജോൺ ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയിലും അയച്ച് പരിശോധന നടത്തി..രണ്ടിടത്തും ഫലം പോസിറ്റീവായിരുന്നു.ഡോ. സുനീതിയുടെ കണ്ടെത്തൽ ഞെട്ടലോടെയാണ് രാജ്യം ശ്രവിച്ചത്. എയ്ഡ്‌സ് വൈറസ് കണ്ടെത്തിയ വിവരത്തെക്കുറിച്ച് തമിഴ്‌നാട് നിയമസഭയിൽ പ്രഖ്യാപനം നടത്തുക വരെ ഉണ്ടായിരുന്നു.ഇതിനെ തുടർന്ന് എച്ച്.ഐ.വി ബാധയെ പറ്റി നിരവധി പഠനങ്ങളും ഗവേഷണങ്ങളുമാണ് രാജ്യത്തുണ്ടായത്.അന്ന് മദ്രാസ് മെഡിക്കൽ കോളേജിലും ഗവ. ജനറൽ ഹോസ്പിറ്റലിലും മൈക്രോബയോളജി പ്രൊഫസറായി സേവനമനുഷ്ഠിക്കുകയായിരുന്ന ഡോ. സുനിതി രാജ്യത്തെ ഞെട്ടിച്ച കണ്ടെത്തൽ നടത്തിയത്[3].

തുടർ പ്രവർത്തനങ്ങൾതിരുത്തുക

ഡോക്ടർമാർ എയ്ഡ്‌സ് രോഗികളെ പരിശോധിക്കാൻ വിമുഖത കാട്ടിയ കാലത്ത് യാതൊരു ഭയവും കൂടാതെ അവരിലേയ്ക്ക് ഇറങ്ങിച്ചെല്ലാൻ ഡോ. സുനിതി മടിച്ചില്ല. മൂന്ന് പതിറ്റാണ്ടുകാലം യാതൊരു ഭയവുമില്ലാതെ അവർ എയ്ഡ്‌സ് രോഗികളെ ചികിത്സിച്ചും ബോധവത്കരിച്ചും കഴിഞ്ഞു[4].

ഇതിന് പുറമെ ആളുകൾക്ക് സ്വയം പരിശോധന നടത്താനും കൗൺസലിങ് നടത്താനുമുള്ള കേന്ദ്രങ്ങളും ആരംഭിച്ചു.ഇന്റർനാഷണൽ എയ്ഡ്‌സ് വാക്‌സിൻ ഇനിഷ്യേറ്റീവ്-ഇന്ത്യയുടെ ഉപദേശക സമിതിയംഗം, പുണെ നാഷണൽ എയ്ഡ്‌സ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് സയന്റഫിക് കമ്മിറ്റിയംഗം, ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ മൈക്രോബിസൈഡ്‌സ് കമ്മിറ്റിയുടെ സ്ഥിരാംഗം, ഏഷ്യാ ഡാറ്റ സേഫ്റ്റി മോണിറ്ററിങ് ബോർഡംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

കുടുംബംതിരുത്തുക

ഭർത്താവ്: പരേതനായ ഡോ. സോളമൻ വിക്ടർ. മകൻ ഡോ. സുനിൽ സോളമൻ.

ബഹുമതികൾതിരുത്തുക

സുനിതി സോളമൻ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.മദർ തെരേസ മെമോറിയൽ അവാർഡ് ഫോർ എജ്യൂകേഷൻ ആൻഡ് ഹ്യൂമാനിറ്റേറിയൻ സർവീസസ് അടക്കം നിരവധി അംഗീകാരങ്ങളും അവരെ തേടിയെത്തി. എച്ച്.ഐ.വി മേഖലയിലെ പ്രവർത്തനത്തിന് തമിഴ്നാട് സർക്കാർ അവരെ ആദരിച്ചു.

മരണംതിരുത്തുക

2015 ജൂലൈ 28നു ചെന്നൈയിൽ 75ം വയസ്സിൽ അന്തരിച്ചു.

അവലംബംതിരുത്തുക

  1. http://kerala.indiaeveryday.in/news-------1285-823472.htm[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.evartha.in/2015/07/28/hic-doctor-died.html
  3. http://www.mathrubhumi.com/story.php?id=564547[പ്രവർത്തിക്കാത്ത കണ്ണി]
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-07-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-07-29.
"https://ml.wikipedia.org/w/index.php?title=സുനിതി_സോളമൻ&oldid=3792664" എന്ന താളിൽനിന്ന് ശേഖരിച്ചത്