സുധീർ തായ്ലാങ്
ഭാരതീയനായ കാർട്ടൂണിസ്റ്റായിരുന്നു സുധീർ തായ്ലാങ്. 2004 ൽ പത്മശ്രീ ലഭിച്ചു.
Sudhir Tailang | |
---|---|
ജനനം | Bikaner, Rajasthan, India | 26 ഫെബ്രുവരി 1960
മരണം | 6 ഫെബ്രുവരി 2016 | (പ്രായം 55)
തൊഴിൽ | cartoonist |
ദേശീയത | Indian |
അവാർഡുകൾ | Padma Shri(2004) |
പങ്കാളി | Vibha Tailang |
കുട്ടികൾ | Aditi Tailang |
ജീവിതരേഖ
തിരുത്തുക1960ൽ രാജസ്ഥാനിലെ ബിക്കാനീറിലായിരുന്നു സുധീറിന്റെ ജനനം. [1] 1982ൽ ഇല്യുസ്‌ട്രേറ്റഡ് വീക്ക്ലി ഓഫ് ഇന്ത്യയിൽ കാർട്ടൂൺ വരച്ചു തുടങ്ങി. നവഭാരത് ടൈംസ്, ഹിന്ദുസ്ഥാൻ ടൈംസ്, ഇന്ത്യൻ എക്‌സ്‌പ്രസ്, ടൈംസ് ഓഫ് ഇന്ത്യ എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചു. ഏഷ്യൻ ഏജിനു വേണ്ടിയാണ് ഒടുവിൽ പ്രവർത്തിച്ചത്.
മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിനെ ആധാരമാക്കി വരച്ച കാർട്ടൂണുകളുടെ സമാഹാരം 2009ൽ 'നോ, പ്രൈം മിനിസ്റ്റർ' എന്ന പേരിൽ സുധീർ പ്രസിദ്ധീകരിച്ചിരുന്നു. [2]
മസ്തിഷ്കാർബുദത്തെ തുടർന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലായിൽ 2016 ഫെബ്രുവരി 6 ന് അന്തരിച്ചു. [3]
കൃതികൾ
തിരുത്തുക- 'നോ, പ്രൈം മിനിസ്റ്റർ' ഹിയർ ആൻഡ് നൗ
പുരസ്കാരങ്ങൾ
തിരുത്തുക- പത്മശ്രീ (2004)[4]
അവലംബം
തിരുത്തുക- ↑ "Cartoonist Sudhir Tailang Dies At 55". Indo-Asian News Service. 6 February 2016. Retrieved 6 February 2016.
- ↑ No Prime Minister Launched[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.india.com/news/india/renowned-cartoonist-sudhir-tailang-dies-of-brain-cancer-in-gurgaon-924313/
- ↑ Padma Shri Awardees of 2004