"നോസ്റ്റാൽജിക് ആർട്ടിസ്റ്റ്" എന്നറിയപ്പെടുന്ന സുധീരൻ ​​പ്ര​യാർ (25 മെയ് 1975) ഒരു ഇന്ത്യൻ ചിത്രകാരനും ശിൽപിയും ഗാനരചയിതാവുമാണ്. വാട്ടർ കളർ, ഓയിൽ, അക്രിലിക്സ്, ​പേസ്റ്റൽ, പെൻസിൽ, പുരാതന പരമ്പരാഗത പ്രകൃതി നിറങ്ങൾ തുടങ്ങിയ വിവിധ കലാമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സുധീരൻ ​പ്ര​യാർ കഴിവു​ തെളിയിച്ചു . അദ്ദേഹം ക്യൂബിസത്തിന്റെയും കേരളത്തിലെ പരമ്പരാഗത ചുവർച്ചിത്രകലയുടെയും വലിയ ആരാധകനാണ്. തന്റെ സർഗ്ഗാത്മകതയ്ക്ക് വേണ്ടി എല്ലാ വിഷയങ്ങൾക്കും യാഥാർത്ഥ്യബോധത്തോടെയും സർറിയലിസ്റ്റായും ​സ്വീകരിച്ചു. ​മുൻകാലങ്ങളിൽ ഉണ്ടായിരുന്നതുപോലെ നഷ്ടപ്പെട്ട ഗ്രാമ കാഴ്ചക​ൾ ​ചിത്രങ്ങളായ് പുനർനിർമ്മിക്കുന്നതിൽ ​അദ്ദേഹം തന്റെ കഴിവ് പ്രകടിപ്പിച്ചു. അതിനാൽ ജനങ്ങൾ അദ്ദേഹത്തെ "നോസ്റ്റാൽജിക് ആർട്ടിസ്റ്റ്" എന്ന് വിളിച്ചു.

ജീവചരിത്രം

ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ ആലപ്പുഴ ജില്ലയിലെ പ്ര​യാർ എന്ന ഗ്രാമത്തിൽ സുധാകരൻ ആചാര്യയുടെയും ശ്രീദേവിയുടെയും മൂത്ത മകനായി സുധീരൻ പ്ര​യാർ ജനിച്ചു. കുട്ടിക്കാലത്ത്, രാജാ രവിവർമ്മയുടെയും ആർട്ടിസ്റ്റ് നമ്പൂതിരിന്റെയും പെയിന്റിംഗിൽ ​ആകൃഷ്ടനായി അദ്ദേഹം വ്യത്യസ്ത മാധ്യമങ്ങളിൽ ​ചിത്രങ്ങൾ ആവിഷ്ക​രിച്ചു. ​രചനയിൽ സ്വാതന്ത്ര്യം നേടുന്നതിനായി കലയുടെ സൈദ്ധാന്തിക നിയമത്തിൽ നിന്ന് ​പലപ്പോഴും വ്യതിചലിച്ചു സവിശേഷമായ ​സ്വന്തം ​ശൈലി പിന്തുടരുന്ന ചിത്രകാരനാണ് അദ്ദേഹം. ഇവ കൂടാതെ മലയാളത്തിൽ നിരവധി കവിതകളും ഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. K.V. പ്ര​യാർ ലോവർ പ്രൈമറി സ്കൂൾ, R.V.S.M ഹൈസ്കൂൾ ​പ്ര​യാർ എന്നിവയിൽ നിന്നാണ് അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ​കായംകുളം​, എം. എസ്. എം. കോളേ​ജിൽ നിന്നും ​സസ്യശാസ്ത്രത്തിൽ ബിരുദം (B.Sc.) നേടി. പരസ്യ പ്രവർത്തനങ്ങൾ, കമ്പ്യൂട്ടർ പരിശീലനം, ട്യൂഷൻ അദ്ധ്യാപനം എന്നിങ്ങനെ ​നിരവധി ജോലികൾ സുധീരൻ ​പ്രയാർ ചെയ്തു. ​ ആശ ആണ് ഭാര്യ.​ വിവാഹശേഷം അദ്ദേഹം ഹെൽത്ത് ആൻഡ് സേഫ്റ്റി പ്രൊഫഷണലായി ഖത്തറി​ൽ ജോലിയിൽ പ്രവേശിച്ചു. ഒഴിവുസമയങ്ങളിൽ അദ്ദേഹം ഖത്തറിൽ ജോലി തുടരുമ്പോൾ കലാസൃഷ്ടികളിലും രചനകളിലും പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുകയും ഖത്തറിലും ഇന്ത്യയിലും നിരവധി കലാപ്രദർശനങ്ങൾ നടത്തുകയും ചെയ്തു. അതേസമയം, അദ്ദേഹം നിരവധി സംഗീത ആൽബങ്ങൾ പുറത്തിറക്കുകയും നിരവധി കവിതകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.​ നിലവിൽ ഖത്തറിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി പ്രൊഫഷണലായി ജോലി ചെയ്യുന്നു.

സംഗീത ആൽബങ്ങൾ

  • നീലക്കുറിഞ്ഞികൾ
  • ഓണവില്ല്
  • മേടക്കണിപൂവുകൾ
  • ആവണിത്തുമ്പി
  • കുംഭചിലമ്പൊലി
  • കുഴലൂതും കാറ്റേ
  • ഉത്രാളിക്കവിലമ്മ
  • ചെങ്കൊടി    

കവിതകൾ

  • എന്റെ പുഴ
  • നീയും നിഴലും
  • എന്റെ വിദ്യാലയം
  • പ്രവാസം
  • സ്വപ്നം
  • കൃഷ്ണ മാനസം
  • കാലവും പ്രകൃതിയും
  • പ്രണയ മഴ
  • വരികെന്റെ വേനലേ
  • നീയടുത്തുണ്ടായിരുന്ന കാലം
  • കാട്ടാളൻ
  • മധുരമാം മലയാളം
"https://ml.wikipedia.org/w/index.php?title=സുധീരൻ_​​പ്ര​യാർ&oldid=4134135" എന്ന താളിൽനിന്ന് ശേഖരിച്ചത്