സുധാറാണി (ചലച്ചിത്രനടി)

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര താരമാണ് സുധാറാണി (കന്നഡ: ಸುಧಾರಾಣಿ). ൧൯൭൪ ഓഗസ്റ്റ് ൧൪ (1974 ഓഗസ്റ്റ് 14)നു ബെംഗളൂരുവിനടുത്തുള്ള മല്ലേശ്വരത്താണ് ജനിച്ചത്[1]. ആദ്യത്തെ കണ്മണിയെന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതയായ സുധാറാണി നിരവധി കന്നഡ, തമിഴ് ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

സുധാറാണി
Sudharani (Kannada film actress) (1).jpg
ജനനം (1974-08-14) ഓഗസ്റ്റ് 14, 1974  (48 വയസ്സ്)
തൊഴിൽചലച്ചിത്രനടി
സജീവ കാലം൧൯൭൮ മുതൽ (1978 മുതൽ)
വെബ്സൈറ്റ്http://sudharani.tripod.com/

പുരസ്കാരങ്ങൾതിരുത്തുക

മികച്ച നടിക്കുള്ള കർണ്ണാടക സംസ്ഥാന ചലച്ചിത്രപുരസ്കാരം രണ്ടു തവണ നേടിയിട്ടുണ്ട്. ൧൯൮൮ (1988)ൽ പഞ്ചമവേദ എന്ന ചിത്രത്തിലെ അഭിനയത്തിനും ൧൯൯൧ (1991)ൽ മൈസൂർ മല്ലിഗൈ എന്ന ചിത്രത്തിലെ അഭിനയത്തിനുമാണ് സംസ്ഥാന പുരസ്കാരം നേടിയത്.
മൈസൂർ മല്ലിഗൈ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരവും സുധാറാണിക്ക് ലഭിച്ചു.[2]

അവലംബംതിരുത്തുക

  1. "മന മച്ചിഡ ഹുഡുഗി - സുധാറാണി". മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-26.
  2. SUDHARANI: Awards
"https://ml.wikipedia.org/w/index.php?title=സുധാറാണി_(ചലച്ചിത്രനടി)&oldid=3647597" എന്ന താളിൽനിന്ന് ശേഖരിച്ചത്