കാക്കാരിശ്ശി നാടക പ്രചാരകനും ചലച്ചിത്ര സീരിയൽ കലാകാരനുമാണ് സുദർശനൻ. കാക്കാരിശ്ശി നാടക മേഖലയ്ക്കു നൽകിയ സമഗ്ര സംഭാവനക്ക് കേരള ഫോക്‌ലോർ അക്കാദമിയുടെ ഗുരു ശ്രേഷ്ഠ പുരസ്കാരം (2014) ലഭിച്ചു.[1]

സുദർശനൻ
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽകാക്കാരിശ്ശി നാടക കലാകാരൻ

ജീവിതരേഖ

തിരുത്തുക

പ്രഫഷനൽ നാടക രംഗത്തും സജീവമായി പ്രവർത്തിച്ചിരുന്ന സുദർശനന്റെ നാരദനും സുന്ദര കാക്കാൻ തുടങ്ങിയ കഥാപാത്രങ്ങൾ പ്രശസ്തമാണ്. വേലഞ്ചിറ ആനന്ദനൃത്ത കലാനിലയം, മാവേലിക്കര കേരള കല ഡാൻസ് അക്കാദമി, കൊല്ലം അസീസി, ചങ്ങനാശേരി തരംഗം, ഗീഥ, അടൂർ ജയ, ഓച്ചിറ മഹിമ, കായംകുളം അഭിനയശാല എന്നീ നാടക ട്രൂപ്പുകളുടെ നാടകങ്ങളിൽ അഭിനയിച്ചു. ഏപ്രിൽ 18 എന്ന ചിത്രത്തിൽ ബാലചന്ദ്രമേനോന്റെ സഹസംവിധായകനായിരുന്നു. അതിൽ അഭിനയിക്കുകയും ചെയ്തു. മഴവിൽ മനോരമ സംപ്രേഷണം ചെയ്ത പട്ടു സാരി എന്ന സീരിയലിൽ മെംബർ സുഗുണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.

അറിയപ്പെടുന്ന ഒറ്റയാൾ സമരക്കാരനായ സുദർശനൻ, നിരവധി ജനകീയ പ്രശ്നങ്ങളിൽ ഒറ്റയാൾ സമരങ്ങൾ നടത്തിയിട്ടുണ്ട്. 2007-ൽ ദ് വീക്ക് മാഗസിൻ അസാധാരണരായ 25 ഇന്ത്യക്കാരിൽ ഒരാളായി സുദർശനനെ തിരഞ്ഞെടുത്തിരുന്നു. മാവേലിക്കരയിൽ ഫോക് ലോർ ക്ളബ് രൂപീകരിച്ചു നാടൻ കലകളെ പ്രോൽസാഹിപ്പിക്കാനുളള ശ്രമത്തിലാണ്.

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള ഫോക്‌ലോർ അക്കാദമിയുടെ ഗുരു ശ്രേഷ്ഠ പുരസ്കാരം (2014)
  1. https://archive.today/20141219052423/http://www.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.do?tabId=16&programId=1079897624&contentId=18100997&district=Alapuzha&BV_ID=@@@ മനോരമ ഓൺലൈൻ
"https://ml.wikipedia.org/w/index.php?title=സുദർശനൻ&oldid=3968803" എന്ന താളിൽനിന്ന് ശേഖരിച്ചത്