സുജിത് വിഘ്‌നേശ്വർ മലയാളി സിനിമ സംവിധയകൻ ,നടൻ,തിരക്കഥാകൃത്തു എന്നീ  നിലകളിൽ പ്രവർത്തിക്കുന്ന വ്യക്തി ആണ്. 2019 -ഇൽ പുറത്തിറങ്ങിയ "രമേശൻ ഒരു പേരല്ല" എന്ന ചിത്രത്തിന്റെ സംവിധയകൻ, തിരക്കഥാകൃത്തു ,നിർമാതാവ് എന്നീ നിലകളിൽ അറിയപ്പെടുന്നു. മണികണ്ഠൻ പട്ടാമ്പി നായകനായ ഈ ചിത്രം ഏറെ പ്രശംസ നേടിയ ചിത്രം ആണ്. തൃശൂർ സ്കൂൾ ഓഫ് ഡ്രാമ യിൽ നിന്നും ബിരുദാനന്തര ബിരുദത്തിനു ശേഷം ടെലിവിഷൻ രംഗത്തും പരസ്യ രംഗത്തും കഴിവ് തെളിയിച്ച വ്യക്തിയാണ് ശ്രീ. സുജിത്. നിരവധി മികച്ച ടെലിവിഷൻ പരിപാടികൾ അണിയിച്ചൊരുക്കിയ ഇദ്ദേഹം പിൽക്കാലത്തു കാനഡയിലേക്ക് കുടിയേറി. 2019 ഇൽ ആണ് ചിത്രം പുറത്തിറങ്ങിയത് കാനഡയിലെ ആൽബെർട്ട ഫിലിം ഫെസ്റ്റിവലിൽ സമാപന ചിത്രം ആയി ആണ് രമേശന്റെ ആദ്യ പ്രദർശനം. മികച്ച പുതുമുഖ സംവിദായകനുള്ള പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു.

ചിത്രീകരണ രീതി

തിരുത്തുക

പൂർണമായും സ്ക്രിപ് ഒഴിവാക്കിയുള്ള ചിറ്ററീകരണ രീതിയാണ് ഈ സിനിമയ്ക്കു സംവിധയകൻ ഉപയോഗിച്ചത്, അതിനാൽ തന്നെ ഒരു റിയലിസ്റ്റിക് ഫീൽ ചിത്രത്തിന് ഉടനീളം കാണാൻ സാദിക്കും. ദിവ്യദർശൻ,രാജേഷ് ശർമ്മ,ശൈലജ,ദേവേന്ദ്രനാഥ്,സുരേഷ് പ്രേം,കൃഷ്ണകുമാർ തുടങ്ങി മികച്ച ഒരു താര നിര ചിത്രത്തിനുണ്ട്. നിരവധി നാടക കലാകാരന്മാർക്ക് ഇതിൽ സുജിത് അവസരം നൽകിയിട്ടുണ്ട് .

"https://ml.wikipedia.org/w/index.php?title=സുജിത്_വിഘ്നേശ്വർ&oldid=3508404" എന്ന താളിൽനിന്ന് ശേഖരിച്ചത്