മനുഷ്യശരീരത്തിനോ വസ്ത്രങ്ങൾക്കോ ചുറ്റുപാടുകൾക്കോ സുഗന്ധം വരുത്തുവാൻ ഉപയോഗിക്കുന്ന തൈലം പോലുള്ള വസ്തുക്കളാണ് സുഗന്ധലേപനങ്ങൾ. പൂക്കളുടെയും മറ്റും സത്ത് വേർതിരിച്ചെടുത്തു സുഗന്ധലേപനങ്ങൾ ഉണ്ടാക്കാൻ പ്രാചീനകാലം മുതൽക്കേ മനുഷ്യനു അറിയാമായിരുന്നു. ബി.സി. 1350-ൽ ഈജിപ്തുകാർ ലില്ലിപ്പൂക്കളിൽ നിന്നും സുഗന്ധലേപനങ്ങൾ ഉണ്ടാക്കിയിരുന്നു. പുരാതന ബാബിലോനിയയിൽ അത്തർ വിശേഷവസ്തുവായിരുന്നു. പണ്ട് രാജാക്കൻമാർ മാത്രമാണ് ഇത്തരം സുഗന്ധലേപനങ്ങൾ ഉപയോഗിച്ചിരുന്നത്.

Vintage atomizer perfume bottle
"https://ml.wikipedia.org/w/index.php?title=സുഗന്ധലേപനങ്ങൾ&oldid=1992176" എന്ന താളിൽനിന്ന് ശേഖരിച്ചത്