ശുംഗ സാമ്രാജ്യം
ബിസി 185 മുതൽ 75 വരെ മഗധ ഭരിച്ചിരുന്നത് സുംഗവംശത്തിൽ പെട്ട അഥവാ ശുംഗവംശത്തിൽ പെട്ട രാജാക്കൻമാർ ആയിരുന്നു. ഇന്ത്യയിലെ പ്രബല രാജവംശമായിരുന്ന മൗര്യരാജവംശത്തിന്റെ തകർച്ചക്കു ശേഷം ആണ് ഈ രാജവംശം രൂപം കൊണ്ടത്.ബിസി 185-ൽ അവസാനത്തെ മൗര്യ രാജാവായ ബൃഹദ്രഥനെ അദ്ദേഹത്തിന്റെ സേനാ നായകനായ പുഷ്യമിത്രൻ തന്നെ വധിച്ചു. തുടർന്ന് ബ്രാഹ്മണൻ കൂടിയായ അദ്ദേഹം സുംഗവംശം സ്ഥാപിക്കുകയുമാണ് ഉണ്ടായത്. പുഷ്യമിത്രൻ ശക്തനും ഉത്സാഹിയുമായിരുന്നു. സേനാപതി എന്ന സ്ഥാനപ്പേരാണ് ഇദ്ദേഹം സ്വീകരിച്ചത്. മൗര്യസാമ്രാജ്യത്തിന്റെ പതനം മൂലം രൂപം കൊണ്ട വിദർഭയടക്കമുള്ള രാജ്യങ്ങൾ ഇദ്ദേഹം കീഴ്പെടുത്തി സ്വസാമ്രാജ്യം വിപുലീകരിച്ചു. പുഷ്യമിത്രൻ ഹിന്ദുമതത്തെ പ്രോൽസാഹിപ്പിച്ചിരുന്നു. ബുദ്ധമതത്തിനെതിരായിരുന്നു ഇദ്ദേഹമെന്ന് ചില ബുദ്ധമതഗ്രന്ഥങ്ങൾ പറയുന്നുണ്ട്. ഇദ്ദേഹത്തിന്റെ പിൻഗാമി മകനായിരുന്ന അഗ്നി മിത്രനാണ്. ഇദ്ദേഹമാണ് കാളിദാസന്റെ മാളവികാഗ്നിമിത്രം എന്ന നാടകത്തിലെ നായകൻ. യോഗസൂത്രകാരൻ ആയ പതഞ്ജലി പുഷ്യമിത്രന്റെ സമകാലികനാണ്. പതഞ്ജലിയുടെ മഹാഭാഷ്യം,യോഗസൂത്രങ്ങൾ,ധർമസൂത്രങ്ങൾ തുടങ്ങിയ പല കൃതികളും ഈ കാലഘട്ടത്തിന്റെ സംഭാവനകളാണ്. അഗ്നിമിത്രനുശേഷം യശോമിത്രനും തുടർന്ന് എട്ടുരാജാക്കന്മാരും മഗധ ഭരിച്ചു.അവസാനത്തെ രാജാവ് ദേവഭൂതിയായിരുന്നു.ഇദ്ദേഹം വാസുദേവകണ്വൻ എന്ന ബ്രാഹ്മണമന്ത്രിയുടെ ഗൂഢാലോചനയിൽ കൊല്ലപ്പെടുകയും തുടർന്ന് ബിസി 75-ൽ കണ്വവംശം അധികാരം പിടിച്ചെടുക്കുകയും ബിസി 28 വരെ ഈ വംശം അധികാരത്തിൽ തുടരുകയും ചെയ്തു. അക്കാലത്ത് ജാതി .ബ്രാഹ്മണൻ കൗശലത്തിലൂടെയും വഞ്ചനയിലൂടെയും കൊലപാതകത്തിലൂടെയും ക്ഷത്രിയന്റെ അധികാരം പിടിച്ചെടുത്തു എന്നതും ചരിത്രം .
ശുങ്ക സാമ്രാജ്യം, അതിന്റെ ഉന്നതിയിൽ (circa ക്രി.മു. 185). | |
ഭാഷ | പാലി |
---|---|
മതം | [ ബുദ്ധ- ഹിന്ദുമതം]] |
തലസ്ഥാനം | പാടലീപുത്രം |
പ്രദേശം | ഇന്ത്യൻ ഉപഭൂഖണ്ഡം |
നിലനിന്ന കാലം | ക്രി.മു. 185 –73 |