സീൻ ഫ്രം എ മിഡ്സമ്മർ നൈറ്റ്സ് ഡ്രീം

ബ്രിട്ടീഷ് കലാകാരനായ എഡ്വിൻ ലാൻഡ്സീർ ചിത്രീകരിച്ച 1851-ലെ ഓയിൽ-ഓൺ-കാൻവാസ് പെയിന്റിംഗ് ആണ് സീൻ ഫ്രം എ മിഡ്സമ്മർ നൈറ്റ്സ് ഡ്രീം. ലാൻഡ്സിയർ പ്രധാനമായും ജന്തുക്കളുടെ ചിത്രങ്ങൾ ചിത്രീകരിക്കുന്നതിൽ പ്രസിദ്ധനാണ്. സാങ്കല്പികരംഗം വിഷയമായി ലാൻഡ്സീർ ചിത്രീകരിച്ച അദ്ദേഹത്തിന്റെ ഒരേയൊരു ചിത്രം കൂടിയാണ് ഇത്. വില്യം ഷേക്സ്പിയറുടെ നാടകമായ എ മിഡ്സമ്മർ നൈറ്റ്സ് ഡ്രീമിന്റെ മൂന്നാമത്തെ നാടകാങ്കത്തിൽ നിന്ന് ഈ ചിത്രത്തിന്റെ ചിത്രീകരണം നടത്തിയിരിക്കുന്നു.1932 മുതൽ ഈ ചിത്രം ആസ്ട്രേലിയയിലെ മെൽബണിലെ നാഷണൽ ഗാലറി ഓഫ് വിക്ടോറിയയുടെ ശേഖരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Edwin Landseer, Scene from A Midsummer Night's Dream. Titania and Bottom, 1851, National Gallery of Victoria.