ബ്രിട്ടീഷ് ചലച്ചിത്ര നിർമ്മാതാവായ അലി തബ്രിസി സംവിധാനം ചെയ്ത് അഭിനയിച്ച മത്സ്യബന്ധനത്തിന്റെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചുള്ള 2021 ലെ ഡോക്യുമെന്ററി ചിത്രമാണ് സീസ്പൈറസി. [1] മനുഷ്യന്റെ ഇടപെടൽ മൂലം സമുദ്രജീവിതത്തിനുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഈ ചിത്രം പരിശോധിക്കുകയും മത്സ്യ ഉപഭോഗം അവസാനിപ്പിക്കാനായി വാദിക്കുകയും ചെയ്യുന്നു.

Seaspiracy
പ്രമാണം:Seaspiracy 2021 Film poster.png
Official poster
സംവിധാനംAli Tabrizi
നിർമ്മാണംKip Andersen
വിതരണംNetflix
ദൈർഘ്യം89 minutes
ഭാഷEnglish

2021 മാർച്ചിൽ ആഗോളതലത്തിൽ നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിച്ച ഈ ചിത്രം നിരവധി രാജ്യങ്ങളിൽ വലിയ ശ്രദ്ധ നേടി. [2] കൈകാര്യം ചെയ്യുന്ന വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചതിന്റെ പേരിൽ ഈ ചിത്രത്തിന് വിമർശനാത്മകമായ അവലോകനങ്ങൾ ധാരാളം ലഭിച്ചു, ഒപ്പം അതിന്റെ ശാസ്ത്രീയ കൃത്യതയെച്ചൊല്ലി വിവാദങ്ങൾ ഉണ്ടാവുകയും ചെയ്തു. ചില സമുദ്ര വിദഗ്ധർ ഈ ചിത്രത്തെ വിമർശിക്കുകയുണ്ടായി. [3] [4] [5] ചിത്രത്തിൽ അഭിമുഖം നടത്തുകയോ പ്രതികൂലമായി ചിത്രീകരിക്കപ്പെടുകയോ ചെയ്ത ചില സംഘടനകളും വ്യക്തികളും ചിത്രത്തിലെ വാദങ്ങളെ വിമർശിക്കുകയും സിനിമ തെറ്റായി ചിത്രീകരിച്ചുവെന്ന് ആരോപിക്കുകയും ചെയ്തു. [6] [7] കൗസ്പിറസി എന്ന ഡോക്യുമെന്ററിയുടെ സംവിധായകൻ കിപ് ആൻഡേഴ്സനാണ് ചിത്രം നിർമ്മിച്ചത് .

സംഗ്രഹം

തിരുത്തുക

പ്ലാസ്റ്റിക് മറൈൻ അവശിഷ്ടങ്ങൾ, [8] ഉപേക്ഷിക്കപ്പെട്ട വലകൾ, ലോകമെമ്പാടുമുള്ള അമിത മത്സ്യബന്ധനം എന്നിങ്ങനെ മനുഷ്യന്റെ സ്വാധീനം, പ്ലാസ്റ്റിക് മൂലമുള്ള മലിനീകരണം തുടങ്ങിയവമൂലം, സമുദ്രജീവിതത്തിനുണ്ടാകുന്ന പ്രത്യാഘാതങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. [9] സമുദ്ര മത്സ്യവ്യവസ്ഥയുടെ നാശത്തിന്റെ പ്രധാന ഘടകം വാണിജ്യ മത്സ്യബന്ധനമാണെന്ന് ചിത്രം വാദിക്കുന്നു. സുസ്ഥിര മത്സ്യബന്ധനം എന്ന ആശയത്തെ ഈ ചിത്രം നിരസിക്കുന്നു. എർത്ത് ഐലന്റ് ഇൻസ്റ്റിറ്റ്യൂട്ടും അതിന്റെ ഡോൾഫിൻ സേഫ് ലേബലും [10] മറൈൻ സ്റ്റീവർഷിപ്പ് കൗൺസിലിന്റെ സുസ്ഥിര സമുദ്രവിഭവ സർട്ടിഫിക്കേഷനുകൾ തുടങ്ങിയ സമുദ്ര സംരക്ഷണ പരിപാടികളെ സീസ്പൈറസി വിമർശിക്കുന്നു. [11] ഉപേക്ഷിക്കപ്പെടുന്ന വലകളുണ്ടാക്കുന്ന ആഘാതത്തിന്റെ പേരിൽ ഗാർഹിക പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനുള്ള സംഘടനകളുടെ ശ്രമത്തെയും ഇത് വിമർശിക്കുന്നു. [12] സമുദ്രസംരക്ഷണത്തിനും അമിതമായ മത്സ്യ ഉപഭോഗം ഇല്ലാതാക്കാനും ഈ സിനിമ വാദിക്കുന്നു. [13] തായ്‌ജിയിലെ ഡോൾഫിൻ വേട്ട, ഫറോ ദ്വീപുകളിലെ തിമിംഗല വേട്ട , തായ്‌ലൻഡിലെ മത്സ്യബന്ധന വ്യവസായത്തിനുള്ളിലെ ആധുനിക അടിമത്തം എന്നിവയും ഡോക്യുമെന്ററിയിൽ ഉൾപ്പെടുന്നു. [14]

പ്രകാശനം

തിരുത്തുക

ചിത്രം 2021 മാർച്ച് 24 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. [15] [16]

  1. "Meet the 27-year-old filmmaker behind Netflix's controversial documentary, Seaspiracy". The Independent (in ഇംഗ്ലീഷ്). 2021-03-31. Retrieved 2021-04-04.
  2. Korban (d_korban), Demi (2021-03-29). "'Seaspiracy' leaps into Netflix top 10 as social media frenzy hits seafood industry | Intrafish". Intrafish | Latest seafood, aquaculture and fisheries news (in ഇംഗ്ലീഷ്). Retrieved 2021-03-30.
  3. Magazine, Hakai. "Seaspiracy Harms More Than It Educates". Hakai Magazine (in ഇംഗ്ലീഷ്). Retrieved 2021-04-07.
  4. Pauly, Daniel (2021-04-13). "What Netflix's Seaspiracy gets wrong about fishing, explained by a marine biologist". Vox (in ഇംഗ്ലീഷ്). Retrieved 2021-04-13.
  5. Allen, Liz. "Seaspiracy: A Call To Action Or A Vehicle Of Misinformation?". Forbes (in ഇംഗ്ലീഷ്). Retrieved 2021-05-22.
  6. "Seaspiracy: Netflix documentary accused of misrepresentation by participants". the Guardian (in ഇംഗ്ലീഷ്). 2021-03-31. Retrieved 2021-03-31.
  7. "Seaspiracy film assails fishing and aquaculture sectors that seem ready for a good fight". Global Aquaculture Alliance (in ഇംഗ്ലീഷ്). Retrieved 2021-03-29.
  8. Back, Grace. "Netflix's New Documentary 'Seaspiracy' Is As Eye-Opening As It Is Terrifying". ELLE (in ഇംഗ്ലീഷ്). Retrieved 2021-03-26.
  9. "Seaspiracy: what is Ali and Lucy Tabrizi's shocking Netflix fishing industry documentary about?". The Scotsman (in ഇംഗ്ലീഷ്). Retrieved 2021-03-26.
  10. "International Marine Mammal Project Statement on Seaspiracy Film :: Earth Island Institute". www.earthisland.org. Retrieved 2021-03-26.
  11. "Our Seaspiracy response | Marine Stewardship Council". Marine Stewardship Council (in ഇംഗ്ലീഷ്). Retrieved 2021-03-26.
  12. "'Seaspiracy' Summary & Analysis - Big Lie Of The Fishing Industry | DMT". Digital Mafia Talkies (in അമേരിക്കൻ ഇംഗ്ലീഷ്). 2021-04-11. Retrieved 2021-04-11.
  13. "Seaspiracy, il lato oscuro della pesca". La Stampa (in ഇറ്റാലിയൻ). 2021-03-26. Retrieved 2021-03-28. La tesi di "Seaspiracy è che non c'è grigio e bianco, appunto, ma solo riserve marine e smettere di mangiare pesce, di tutti i tipi.
  14. Berlatsky, Noah (2021-03-23). "'Seaspiracy' Explores the Need for Systemic Change to Save Our Oceans". The Progressive (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-03-26.
  15. Tabrizi, Ali (2021-03-24), Seaspiracy (Documentary), Ali Tabrizi, Richard O'Barry, Lucy Tabrizi, Lori Marino, retrieved 2021-03-28
  16. "Facebook". Facebook. Seaspiracy. 23 March 2021. Retrieved 2021-03-29.
"https://ml.wikipedia.org/w/index.php?title=സീസ്പൈറസി&oldid=3565621" എന്ന താളിൽനിന്ന് ശേഖരിച്ചത്