ഇന്ത്യയിലെ ആദ്യ വനിതാ കമാന്റോ പരിശീലകയാണ് സീമാ റാവു.ഇന്ത്യൻ സ്പെഷൽ ഫോഴ്സിനു വേണ്ടി 18 വർഷം സേവനം അനുഷ്ഠിച്ചു.[1] [2] സ്വാതന്ത്ര്യസമര സേനാനി പ്രൊഫ.രമാകാന്ത് സീനാരിയുടെ മകളാണ്.

Seema Rao
ജനനംമുംബൈ
Website
http://www.commandocombat.com

ആദ്യകാല ജീവിതം തിരുത്തുക

ഗോവയെ പോർച്ചുഗൽ അധിനിവേശത്തിൽ നിന്നു മുക്തമാക്കാൻ പ്രയത്നിച്ച സ്വാതന്ത്ര്യസമരസേനാനി പ്രൊഫസർ രമാകാന്ത് സിനാരിയുടെ മകളാണ്. തന്റെ പതിനാറാം വയസ്സിൽ സീമ തന്റെ ഭാവിവരനായ ദീപക് റാവുവിനെ കണ്ടുമുട്ടി. ആയോധനകലകളോട് ആഭിമുഖ്യം പുലർത്തിയിരുന്ന ദീപക്കാണ് സീമയേയും ഈ മേഖലയിലേക്ക് തിരിച്ചത്. [3] വിവാഹശേഷം വിവിധ അയോധനകലകളിൽ പ്രാവീണ്യം നേടിയതിനൊപ്പം ആൾട്ടർനേറ്റീവ് മെഡിസിനിൽ എം.ഡി ബിരുദവും തുടർന്ന് ക്രൈസിസ് മാനേജ്മെന്റിൽ എം.ബി.എ-യും കരസ്ഥമാക്കി.

സൈനികസേവനം തിരുത്തുക

തങ്ങളുടെ വൈദഗ്ദ്ധ്യം രാഷ്ട്രനന്മയ്ക്ക് എങ്ങനെ ഉപയോഗിക്കാം എന്നു ചിന്തിച്ചതിന്റെ ഭാഗമായി 1996-ൽ ഈ ദമ്പതികൾ ആർമി, നേവി, ബി.എസ്.എഫ് തുടങ്ങി വിവിധ സൈനികവിഭാഗങ്ങളുടെ മേലധികാരികളുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഇതേത്തുടർന്ന് ഇവർ ആവിഷ്ക്കരിച്ച പരിശീലനപദ്ധതി കമാന്റോ പരിശീലനത്തിനായി ഉപയോഗിക്കാൻ തീരുമാനമായി.

യാതൊരു പ്രതിഫലവും പറ്റാതെ ഭർത്താവിനോടൊത്ത് 20,000-ൽ പരം സൈനികരെ സീമ പരിശീലിപ്പിച്ചിട്ടുണ്ട്. ബ്രൂസ്‌ ലീ ആവിഷ്കരിച്ച ജീത് കുൺ ഡോ എന്ന ആയോധനകല പരിശീലിപ്പിക്കുവാൻ യോഗ്യത നേടിയ വളരെ ചുരുക്കം പേരിൽ ഒരാളാണ് സീമ റാവു.[4] മിലിട്ടറി മാർഷൽ ആർട്ട്സിൽ സെവൻത് ഡിഗ്രി ബ്ലാക്ക് ബെൽറ്റ് നേടി. വ്യോമസേനയിൽ നിന്ന് സ്കൈഡൈവിംഗ് അഭ്യസിച്ചു.

പുസ്തകങ്ങൾ തിരുത്തുക

പുസ്തകം ഐ.എസ്.ബി.എൻ നമ്പർ
ഹാൻഡ് ബുക്ക് ഓഫ് വേൾഡ് ടെററിസം 978-93-313-1779-7
ദി ആർട്ട് ഓഫ് സക്സസ് 978-93-313-1699-8
മൈൻഡ് റേഞ്ച് 978-81-907765-1-6
ടെററിസം: എ കോമ്പ്രഹെൻസീവ് അനാലിസിസ് ഓഫ് വേൾഡ് ടെററിസം 81-7648-527-6
എൻസൈക്ലോപീഡിയ ഓഫ് ക്ലോസ് കോംബാറ്റ് ഓപ്സ് 978-81-907765-0-9
കമാന്റോ മാനുവൽ ഓഫ് അൺആർമ്ഡ് കോംബാറ്റ് 978-81-907765-9-2
വാട്ട് ഐസ് ദിസ് തിംഗ് യു ഡൂ? ഇൻ കാന്റോണീസ്, ജീത് കൂൺ ഡോ! 978-81-907765-7-8
കിംഗ് സ്പേം 978-81-907765-2-3

അവലംബം തിരുത്തുക

  1. "Dr Seema Rao Trains the Special Forces of Indian Armed Force". thebharatmilitaryreview. Retrieved 2012-12-11.
  2. "Interview with Dr. Seema Rao". naaree.com. Retrieved 2015-08-11.
  3. മനോരമ ഓൺലൈൻ
  4. ദീപിക.കോം
"https://ml.wikipedia.org/w/index.php?title=സീമാ_റാവു&oldid=3532981" എന്ന താളിൽനിന്ന് ശേഖരിച്ചത്