സീമാപ്പ്
എബോള രോഗം ചികിത്സിക്കാൻ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മൂന്നു മാനവീകരിച്ച മോണോക്ലോണൽ ആന്റിബോഡികളുള്ള ഒരു ബയോഫാർമസ്യൂട്ടിക്കൽ പരീക്ഷണമരുന്നാണ് ZMapp[2][3] (സീമാപ്പ് എന്ന് ഉച്ചാരണം). എബോള വൈറസ് ബാധിപ്പിച്ചശേഷം സീമാപ്പ് നൽകിയ പതിനെട്ട് കുരങ്ങുകളെല്ലാം ഈ മരുന്നുപയോഗിച്ച് സുഖപ്പെട്ടു. 2014ലെ പടിഞ്ഞാറൻ ആഫ്രിക്കൻ എബോള വൈറസ് ബാധയുടെ ഇടയ്ക്ക് ഈ മരുന്ന് എബോള രോഗം ബാധിച്ച ചില മനുഷ്യർക്ക് നൽകുകയും അവരെല്ലാം സുഖം പ്രാപിക്കുകയും ചെയ്തു. എന്നാൽ ഈ മരുന്ന് ഇന്നുവരെ മനുഷ്യരിൽ സമഗ്രമായ പരീക്ഷണങ്ങൾക്ക് വിധേയമാക്കിയിട്ടില്ല. അതുകൊണ്ട് ഈ മരുന്ന് തീർച്ചയായും ഫലപ്രദമാണോ, മരുന്നിന് എന്തെങ്കിലും പാർശ്വഫലങ്ങളുണ്ടോ എന്നൊന്നും അറിവില്ല.
അവലംബം
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Kroll
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ http://www.aswamedham.com/inner_content.php?ids=13516
- ↑ "ZMapp Information Sheet" (PDF). Mapp Biopharmaceutical. Archived from the original (PDF) on 2014-08-12. Retrieved 2014-08-31.