മടിസാർ മാമി എന്ന പേരിൽ പ്രശസ്തയായ കർണാടക സംഗീതജ്ഞയും ഉപകരണ സംഗീത വിദഗ്ദ്ധയുമാണ്  സീത ദൊരൈസാമി.  (Tamilசீதா துரைசாமி, sītā turAisvāMī [?] 27 ജനുവരി 1926 – 14 മാർച്ച് 2013), അധികമാരും ഉപയോഗിക്കാത്ത ജലതരംഗം എന്ന   സംഗീത ഉപകരണം വായിച്ചിരുന്ന വനിതയായിരുന്നു.[1] മ്യൂസിക് അക്കാദമിയിൽ നിന്നും സ്വർണ മെഡൽ ലഭിച്ച പ്രായം കുറഞ്ഞ സംഗീതജ്ഞയാണ്.[2] കലൈമാമണി പുരസ്കാരം ലഭിച്ച ഏക ജലതരംഗം കലാകാരിയാണ്. [3]

Kalaimamani Seetha Iyer Doraiswamy
SeethaDoraiswamy1.jpg
An All India Radio Recording (c.a. 1950)
ജീവിതരേഖ
ജനനനാമംG. Seethalakshmi
Born(1926-01-27)27 ജനുവരി 1926
Adachani, Tirunelveli District, Madras Presidency, British India
സ്വദേശംIndia
മരണം2013 മാർച്ച് 14
സംഗീതശൈലിIndian classical music
തൊഴിലു(കൾ)Classical instrumentalist
ഉപകരണംJal tarang
സജീവമായ കാലയളവ്1937– 2013
ലേബൽHMV

ജീവിതരേഖതിരുത്തുക

തിരുനെൽവേലി‌യിലെ ആദച്ചാനി ഗ്രാമത്തിൽ ഗണപതി അയ്യരു‌‌ടെയും മീനാക്ഷിയുടെയും മക‌ളാണ്.  കൊടങ്ങല്ലൂർ സുബ്ബയ്യയുടെ കീഴിൽ കുട്ടിക്കാലത്തേ സംഗീത പഠനം ആരംഭിച്ചു. പിന്നീട് ഗോട്ടുവാദ്യം വിദഗ്ദ്ധൻ സീതരാമ ഭാഗവതരുടെ പക്കൽ പഠനം തുടർന്ന സീതമ്മ 1937 ൽ ചെന്നൈയിലേക്കു താമസം മാറി. പത്താം വയസിൽ ചെന്നൈ മ്യൂസിക് അക്കാദമിയിൽ സംഗീത പരിശീലനം തു‌ങ്ങി. ഡി.കെ. പട്ടമ്മാളിനോടൊപ്പം സംഗീത പരിശീലനം നടത്തി..  

ജല തരംഗ പരിശീലനംതിരുത്തുക

ചെന്നൈ മ്യൂസിക് അക്കാദമിയിൽ വായ്പാട്ടിനൊപ്പം കുട്ടികൾ ഗോട്ടു വാദ്യമോ ജല തരംഗമോ പഠിക്കേണ്ടിയിരുന്നു. ആദ്യ കാലങ്ങളിൽ പിഞ്ഞാണ പാത്രങ്ങളിൽ നിറച്ചു വെച്ച വെള്ളത്തിൽ നിന്നും സംഗീതം ഉണ്ടാകുന്നത് ഒരു കൗതുകമായിരുന്നു. അക്കാദമിയിലെ രമണയ്യ ചെട്ടിയാരും പ്രൊഫ. സാംബമൂർത്തിയുടെയും പക്കലായിരുന്നു ജലതരംഗ പരിശീലനം.  

സംഗീത ജീവിതംതിരുത്തുക

കുട്ടിക്കാലത്തേ പരിശീലനം തുടങ്ങിയെങ്കിലും അവർ അവതരണങ്ങളൊന്നും നടത്തിയിരുന്നില്ല. 14ാം വയസിൽ വിവാഹിതയായ അവർ 11 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. അനുഗൃഹീതമായ കഴിവുകളുണ്ടായിരുന്ന ഒരു കുട്ടിയുടെ മരണത്തോടെ അവർ മാനസികമായി തകർന്ന നിലയിലായി. കുടുംബത്തിന്റെ പ്രോത്സാഹനത്തോടെ പരിശീലനം പുനരാരംഭിച്ച അവർ ജലതരംഗം കച്ചേരിക‌ൾ നടത്താനാരംഭിച്ചു.  

 
സീത ദൊരൈസാമി ഭർത്താവ് എൻ. ദൊരൈസാമിയുമൊത്ത് . 1938

പുരസ്കാരങ്ങൾതിരുത്തുക

സംഗീതജ്ഞൻ
വർഷം അവാർഡ് Notes
1983 ആസ്ഥാന വിദ്വാൻ

കാഞ്ചി മഠം
1939 സ്വർണ്ണ മെഡൽ മദ്രാസ് മ്യൂസിക് അക്കാദമിയിൽ നിന്ന് പുരസ്കാരം ലഭിക്കുന്ന പ്രായം കുറഞ്ഞ വനിത
2009 ടിടികെ അവാർഡ്

പ്രത്യേക ടിടികെ പുരസ്കാരം
2001 കലൈമാമണി സർക്കാരിന്റെ സിവിലിയൻ അവാർഡ്
1999 ജലതരംഗം വിദുഷി

രാമകൃഷ്ണ മഠം

അവലംബംതിരുത്തുക

  1. "IMC OnAir JALTARANG – Waves of Sound (2008, part 1/3):Internet Archive". Archive.org. ശേഖരിച്ചത് 9 December 2011.
  2. "Entertainment Chennai / Personality : Musical waves with water". The Hindu. 16 December 2005. ശേഖരിച്ചത് 9 December 2011.
  3. "மகிழ்ச்சிக்கு மட்டுமல்ல; மருந்தாகவும் பயன்படுகிறது இசைக் கருவி | Pondicherry". Dinamani. 17 May 2010. ശേഖരിച്ചത് 9 December 2011.
"https://ml.wikipedia.org/w/index.php?title=സീത_ദൊരൈസാമി&oldid=3090540" എന്ന താളിൽനിന്ന് ശേഖരിച്ചത്