സി.കെ. നഗർ

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
(സി കെ നഗർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലപ്പുറം ജില്ലയിലെ വളരെ പ്രസിദ്ധമായ ചെമ്മാട് പട്ടണതോട് ചേർന്ന് കിടക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് സി.കെ നഗർ. ആശാരി പുറായി എന്ന പേരിലായിരുന്നു ആദ്യം ഈ ഗ്രാമം അറിയപ്പെട്ടിരുന്നത്. നാല് വാർഡ്‌ ചേർന്ന ഒരു പ്രദേശം ആണിത്. ചരിത്ര പ്രധാന്യം ഉള്ള തിരൂരങ്ങാടി ഈ ഗ്രാമത്തോട് ചേർന്ന് കിടക്കുന്നു . നാലായിരത്തോളം ജനം ഇവിടെ വസിക്കുന്നു. ഗ്രാമത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും വെഞ്ചാലി, നവരക്കായി എന്നീ പേരുകളിൽ അറിയപ്പെടുന്ന പാടങ്ങളാൽ ചുറ്റ പെട്ടിരിക്കുന്നു.

പേരിൻറെ ഉത്ഭവം

മമ്പുറം ചെറുകോയ തങ്ങൾക്ക് ഈ നാടുമായിവളരെ ബന്ധം ഉണ്ടായിരുന്നു .മമ്പുറം സയ്യിദ് അലവി തങ്ങളുടെ പുത്രി ശരീഫ കുഞ്ഞീബീവിയുടെ പുത്രനായ ഖാൻബഹദൂർ സയ്യിദ് അഹമ്മദ് ജിഫ്രി ആറ്റകോയ തങ്ങളുടെ മകൻ സയ്യിദ് ഹസൻ ജിഫ്രി മുത്തുകോയ തങ്ങളുടെ മകനാണ് ചെറുകോയ തങ്ങൾ .സൂഫിവര്യൻ ആയിരുന്ന ചെറുകോയ തങ്ങൾഈ പ്രദേശമയി നല്ല ബന്ധം ആയിരുന്നു.


ഇവിടത്തുകാർ കൂടുതലും ജോലി ചെയ്തിരുന്നതും കച്ചവടം നടത്തിയിരുന്നതുംതമിഴ്നാട്ൻറെ വിവിധ ഭാഗങ്ങളിൽ ആയിരുന്നു . അതിനിടകാണ് ഈ പ്രദേശത്തുക്കാർക്ക് കത്തുകളും മറ്റും കൂടുതൽ വരാൻ തുടങ്ങിയത് .ചെമ്മാട്,തിരുരങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലെ തപാൽ പെട്ടി കളെയാന്നു നാട്ടുകാർ ആശ്രയിക്കേണ്ടി വന്നത്.ഏകദേശം 50 വര്ഷം മുൻബ് ഇവിടെ ഒരു തപാൽപെട്ടി സ്ഥാപിക്കാൻ നാട്ടുക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നു തത്ഫലം .തപാൽപെട്ടി സ്ഥാപിക്കാൻ സ്ഥലത്തിന് ഒരു പേര് വേണംഎന്ന് തപാൽ വകുപ്പ് നിർദ്ദേശിച്ചു . അപ്പോൾ നാട്ടിലെ കാരണവന്മാർ കൂടി ആലോചിച്ചു ചെറുകോയ തങ്ങൾ നഗർ എന്ൻ നിർദേശിക്കുകയും അത് അംഗീകരിച് തപാൽപെട്ടി സ്ഥാപിക്കുകയും ചെയ്തു .പിന്നീട് ഈ പേര് ചുരുക്കി സി കെ നഗർ എന്നാക്കി മാറ്റുകയാൺ ഉണ്ടായത് .

സി കെ നഗറിൻറെ പുതിയ പ്രദേശങ്ങൾ

ഇപ്പോൾ പ്രദേശം കൂടുതൽ വികസിച്ചതോടെ സി കെ നഗറിന് പുറമേ മറ്റു പേരുകളിലും അറിയപ്പെടാൻ തുടങ്ങി

"https://ml.wikipedia.org/w/index.php?title=സി.കെ._നഗർ&oldid=3829776" എന്ന താളിൽനിന്ന് ശേഖരിച്ചത്