യുവ രാഷ്ട്രീയ പ്രവർത്തകനും 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയുമാണ്. തലശേരിയിലെ കേയി കുടുംബത്തിൽ ടി എം സവാൻ-ആമിന ദമ്പതികളുടെ മകനായി ജനനം.

തലശേരിയിലെ കേയി കുടുംബത്തിൽ ടി എം സവാൻ-ആമിന ദമ്പതികളുടെ മകനായി ജനനം.
സി.ഒ.ടി നസീർ

തലശേരി സെന്റ് ജോസഫ് ബോയ്സ് ഹൈസ്‌കൂൾ, ഗവ. ബ്രണ്ണൻ കോളേജ് തലശേരി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. എസ് എഫ് ഐയിലൂടെ രാഷ്ട്രീയപ്രവേശനം നടത്തിയ നസീർ എസ് എഫ് ഐ ഏരിയ കമ്മിറ്റി അംഗം, സി പി എം ലോക്കൽ കമ്മിറ്റി ബ്രാഞ്ച് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. പാർട്ടി അംഗത്വം പുതുക്കുന്നതിനുള്ള ഫോറത്തിൽ മതകോളം ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സി പി എം വിട്ടു. മികച്ചക്രിക്കറ്റ് താരം കൂടിയായ നസീർ സംസ്ഥാന സീനിയർ സ്‌കൂൾ ടീമിന്റെ ക്യാപ്റ്റനായിരുന്നു. അണ്ടർ (13, 16, 19) ജില്ലാ ടീം, കണ്ണൂർ സർവകലാശാല ടീം അംഗമായിരുന്നു.

തലശേരി മുനിസിപ്പാലിറ്റി കൗൺസിലറായിരുന്നു (2010-15). സന്നദ്ധ സേവന-പരിസ്ഥിതി സംരക്ഷണ രംഗങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തുന്ന നസീർ സുഹൃത്തുക്കളുമായി ചേർന്ന് 2006ൽ കിവീസ് എന്ന പേരിൽ സംഘടന രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തി വരികയാണ്. കൗൺസിലറായി ലഭിച്ചിരുന്ന വേതനം ഇദ്ദേഹം സർക്കാർ ആശുപത്രിയിലെ പാവപ്പെട്ട രോഗികൾക്ക് നൽകുകയായിരുന്നു. സ്വച്ഛഭാരത് പദ്ധതി നടപ്പിലാകും മുമ്പ് 2014ൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഓടുന്ന ട്രെയിനുകൾ വൃത്തിയാക്കിയത് ശ്രദ്ധയാകർഷിച്ചിരുന്നു. 'മാറ്റിക്കുത്തിയാൽ മാറ്റം കാണാം' എന്ന മുദ്രാവാക്യമുയർത്തിയാണ് നസീർ മത്സരിക്കുന്നത്. പി ജയരാജനെതിരെ മത്സരിക്കുന്ന നസീറിന്റെ സ്ഥാനാർത്ഥിത്വം ഇതിനകം ചർച്ചയായിട്ടുണ്ട്.

മെയ് 23ന് ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന് ദിവസങ്ങൾക്ക് മുൻപ് 18ാം തിയതി തലശ്ശേരി കായ്യത്ത് റോഡിലെ ഗേൾസ് സ്‌കൂൾ പരിസരത്ത് വെച്ച് നസീർ അതിക്രൂരമായി ആക്രമിക്കപ്പെട്ടു. തലയ്ക്കും വയറിനും കൈകാലുകൾക്കും വെട്ടേറ്റ നസീർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.



"https://ml.wikipedia.org/w/index.php?title=സി_ഒ_ടി_നസീർ&oldid=3267219" എന്ന താളിൽനിന്ന് ശേഖരിച്ചത്