1932 ഒക്റ്റോബർ 29 നു ആലുവയിലെ കുറ്റിപ്പുഴയിൽ ജനിച്ചു.എം. എസ്. സി ഒന്നാം റാങ്കോടെ പാസ്സായി.തുടർന്ന് ബാംഗളുറുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ നിന്നും സ്വർണ്ണമെഡലോടെ പി. എച്ച്. ഡി നേടി.ജർമനിയിലും ബ്രിട്ടനിലും ഉപരി പഠനം നടത്തി. [1]

ഇന്ത്യയിൽ അദ്ദേഹം വഹിച്ച സ്ഥാനങ്ങൾ

തിരുത്തുക
  • കേരള സർവകലാശാലയിലെ രസതന്ത്രവിഭാഗം പ്രൊഫസ്സറും തലവനും.
  • കേരള സർവകലാശാല ഡീനും ഫാക്കൽട്ടി ഓഫ് സയൻസും
  • സംസ്ഥാന ശാസ്ത്ര സങ്കേതിക പരിസ്ഥിതി കമ്മിറ്റിയുടെ ചെയർമാൻ
  • കേരള ഗവൺമെന്റിന്റെ എൻസൈക്ലോപ്പീഡിയ ഇൻസ്റ്റിട്യൂട്ടിന്റെ ഡയറൿടർ
  • തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പെയ്സ് സെന്ററിന്റെ വിസിറ്റിങ് കൺസൽറ്റ്ന്റ്.
  • ഫൂച്ചർ സ്റ്റഡീസ് ഡിപ്പാർട്ടുമെന്റിന്റെ ഓണററി ഗസ്റ്റ് പ്രൊഫസ്സർ.

സാഹിത്യ സംഭാവനകൾ

തിരുത്തുക
  • മലയാളം, ഇംഗ്ലിഷ്, ഫ്രെഞ്ച് ജെർമൻ എന്നീ ഭാഷകളിൽ എഴുതാറുണ്ട്.
  • മലയാളത്തിൽ 24 പുസ്തകങ്ങൾ,ഇംഗ്ലിഷിൽ 5 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
  • 150ൽ പരം ഗവേഷണ പ്രബന്ധങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചുകഴിഞ്ഞു.
  • മലയാളത്തിൽ 200ലധികം ജനകീയശസശാസ്ത്രലേഖനങ്ങൾ എഴുതിയിട്ടുണ്ട്.
  • റേഡിയോയിലും ടെലിവിഷനിലും അനേകം പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.
  • വ്യക്തിത്വ വികസനം ശാസ്ത്രം, തത്ത്വശാസ്ത്രം സാങ്കേതികവിദ്യ ശാസ്ത്രസാഹിത്യം എന്നിവയിൽ പ്രഭാഴണം നടത്തുന്നു.

പുരസ്കാരങ്ങൾ

തിരുത്തുക
  • സ്വദേശി ശാസ്ത്ര പുരസ്‌കാരം [2]

ചില പുസ്തകങ്ങൾ

തിരുത്തുക
  • ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞന്മാർ (ഡി. സി. ബൂക്സ് കോട്ടയം)
  • രസതന്ത്രം-ജീവിതവും ഭാവിയും (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്)
  • നീൽസ് ബോർ: സമാധാന പ്രേമിയായ അണുശാസ്ത്രജ്ഞൻ
  • മഹത്തായ കണ്ടുപിടിത്തങ്ങൾ
  • ആൽബർട്ട് ഐൻസ്റ്റീൻ
  • ശാസ്ത്രഭാവനയുടെ വിസ്മയപ്രപഞ്ചം
"https://ml.wikipedia.org/w/index.php?title=സി._ജി._രാമചന്ദ്രൻ_നായർ&oldid=3647210" എന്ന താളിൽനിന്ന് ശേഖരിച്ചത്