സി.വി.ആർ. പുരം

തിരുവനന്തപുരം ജില്ലയിലെ ഗ്രാമം
(സി.വി.ആർ പുരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിലെ ആറയൂരിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപ്രദേശം ആണ് സി.വി.ആർ.പുരം. ലോകപ്രശസ്ത മലയാള സാഹിത്യകാരൻ സി.വി. രാമൻപിള്ളയുടെ നാമഥേയത്തിൽ ആണ് ഈ സ്ഥലം അറിയപ്പെടുന്നത്. ഇവിടെ സി.വി രാമൻപിള്ളയുടെ പേരിൽ ഒരു ഗ്രന്ഥശാല പ്രവർത്തിക്കുന്നുണ്ട്.[1] ഉദിയൻകുളങ്ങരയിൽ നിന്ന് ഏകദേശം മൂന്നു കിലോമീറ്ററും കൊറ്റാമത്തുനിന്ന് ഏകദേശം ഒന്നര കിലോമീറ്ററും സഞ്ചരിച്ചാൽ സി.വി.ആർ.പുരത്തെത്താം.

  1. "സി.വി.രാമൻപിള്ള ഗ്രന്ഥശാലയ്ക്ക് ജില്ലാപ്പഞ്ചായത്തിന്റെ പുസ്തക കൈനീട്ടം". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2021-09-20. Retrieved 2020-10-23.
"https://ml.wikipedia.org/w/index.php?title=സി.വി.ആർ._പുരം&oldid=3809101" എന്ന താളിൽനിന്ന് ശേഖരിച്ചത്