സി.പി. രാജശേഖരൻ
പ്രമുഖ മലയാള നാടകകൃത്താണ് സി.പി. രാജശേഖരൻ (ജീവിതകാലം: 9 സെപ്റ്റംബർ 1949 - 17 ഫെബ്രുവരി 2019). 1987 ൽ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം മൂന്നു വയസ്സന്മാർ എന്ന ആദ്യകൃതിക്ക് തന്നെ ലഭിച്ചു.[1] രണ്ട് ഡസനിലേറെ നാടകങ്ങളും ബാലസാഹിത്യ കൃതികളും നിരൂപണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സി.പി. രാജശേഖരൻ | |
---|---|
ജനനം | സെപ്റ്റംബർ 9, 1949 |
മരണം | ഫെബ്രുവരി 17, 2019 | (പ്രായം 69) (death date then birth date)
ദേശീയത | ഇന്ത്യൻ |
തൊഴിൽ | മലയാള നാടകകൃത്ത്, |
ജീവിതരേഖ
തിരുത്തുകവടക്കൻ പറവൂരിൽ പുരുഷോത്തമൻ നായരുടെയും പാറുക്കുട്ടിയുടെയും മകനായി ജനിച്ചു. ബിരുദാനന്ദര ബിരുദവും ബി.എഡും നേടി ആകാശവാണിയിൽ ജീവനക്കാരനായി. പ്രോഗ്രാം എക്സിക്യൂട്ടീവായും ഡയറക്ടറായും ജോലി ചെയ്തു.[2]
കൃതികൾ
തിരുത്തുക- പ്രതിമകൾ വിൽക്കാനുണ്ട്
- ഡോക്ടർ വിശ്രമിക്കുന്നു
- മൂന്നു വയസ്സൻമാർ
- ഗാന്ധി മരിച്ചുകൊണ്ടേയിരിക്കുന്നു
- സോളിലോക്വി
പുരസ്കാരങ്ങൾ
തിരുത്തുക- നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം(1987) - മൂന്നു വയസ്സന്മാർ
- കേരള സംഗീത നാടക അക്കാദമി അവാർഡ്
- ദൂർദർശൻ അവാർഡ്
- വിവിധ രചനകൾക്കുളള ആകാശവാണി ദേശീയ അവാർഡുകൾ
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-12. Retrieved 2013-03-29.
- ↑ എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 385. ISBN 81-7690-042-7.