സി.പി. നാരായണൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

രാജ്യസഭാംഗവും, സി.പി.ഐ(എം) സംസ്ഥാന കമ്മറ്റി അംഗവും പാർട്ടി ദാർശനിക മുഖവാരികയായ ചിന്തയുടെ പത്രാധിപരുമാണ് സി പി നാരായണൻ. കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനും കൂടിയായ ഇദ്ദേഹം 2012 ജൂണിൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.[1][2]

സി.പി. നാരായണൻ

ജീവിതരേഖതിരുത്തുക

വടക്കാഞ്ചേരി ചേറശ്ശേരിൽ കുടുംബാംഗമാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ബിഎസ്സി ഓണേഴ്സും സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തരബിരുദവും നേടിയ സി പി നാരായണൻ, 1969 മുതൽ "74 വരെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് ഓഫീസറായി പ്രവർത്തിച്ചു. തുടർന്ന് പാർടിയുടെ മുഴുവൻസമയ പൊതുപ്രവർത്തകനായി. 1978 മുതൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമാണ്. [3]

ആസൂത്രണ ബോർഡ് അംഗമായും വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു.[4] ജനകീയ ശാസ്ത്രപ്രവർത്തകൻ കൂടിയായ സി.പി. നാരായണൻ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിർവ്വാഹക സമിതി അംഗമായും അഖിലേന്ത്യാ ജനകീയശാസ്ത്ര പ്രസ്ഥാനത്തിന്റെ (എ.ഐ.പി.എസ്.എൻ) പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: തങ്കം. മക്കൾ: അജിത്, അഞ്ജന.

രാജ്യസഭാംഗത്വംതിരുത്തുക

  • 2012-2018 : സി.പി.ഐ.എം., എൽ.ഡി.എഫ്.

കൃതികൾതിരുത്തുക

പുരസ്കാരങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. http://www.madhyamam.com/news/175069/120625
  2. http://deshabhimani.com/newscontent.php?id=169630
  3. http://www.deshabhimani.com/newscontent.php?id=162333
  4. http://www.deshabhimani.com/newscontent.php?id=162333
"https://ml.wikipedia.org/w/index.php?title=സി.പി._നാരായണൻ&oldid=3432338" എന്ന താളിൽനിന്ന് ശേഖരിച്ചത്